'സൂരറൈ പോട്രി'ലെ ബേകറിക്ക് 25 വയസ്സ്; സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്റെ 'ബൊമ്മി'യെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ ഗോപിനാഥ്

 



മുബൈ: (www.kvartha.com 27.11.2020) തമിഴ് സിനിമയായ 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അപര്‍ണ ബാലമുരളിയുടെ നായിക കഥാപാത്രവും സൂര്യയുടെ അഭിനയവും ഏറെ ശ്രദ്ധനേടി. 

യഥാര്‍ത്ഥത്തില്‍ ഗോപിനാഥിന്റെ ഭാര്യ ഭാര്‍ഗവി ഗോപിനാഥിന്റെ(ബൊമ്മി) ബേകറിയെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ക്യാപ്റ്റന്‍ ഗോപിനാഥന്റെ വലിയ സ്വപ്നത്തിന് പിന്നാലെ യാത്രയിലുടനീളം താങ്ങായി നിന്നത് ഭാര്യ ബൊമ്മിയാണ്. 'ബണ്‍ വേള്‍ഡ് അയ്യങ്കാര്‍ ബേകറി' എന്ന പേരില്‍ സ്വന്തമായൊരു ബേകറി തുടങ്ങുകയും അതിനെ വലിയൊരു സംരംഭമായി കൊണ്ടുവന്ന ഭാര്‍ഗവി, ഗോപിനാഥിന്റെ ജീവിതത്തില്‍ പകര്‍ന്ന കരുത്ത് ചെറുതൊന്നുമല്ല.

'സൂരറൈ പോട്രി'ലെ ബേകറിക്ക് 25 വയസ്സ്; സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്റെ 'ബൊമ്മി'യെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ ഗോപിനാഥ്


ഇപ്പോഴിതാ ബണ്‍വേള്‍ഡ് എന്ന ബേകറി 25 വയസായെന്ന് അറിയിക്കുകയാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷം അറിയിച്ചത്. സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്റെ ജീവിതപങ്കാളിയെ അഭിനന്ദിക്കുകയാണ് ഗോപിനാഥ് ട്വീറ്റിലൂടെ.

Keywords:  News, National, India, Mumbai, Entertainment, Social Network, Twitter, Cinema, Soorarai Pottru film captain Gopinath wife Bhargavi bun world bakery 25th anniversary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia