(www.kvartha.com 30/05/2017) ഇന്ത്യന്‍ സിനിമയുടെ നിറ സാന്നിധ്യമായ ബഹുബലി ഹീറോയുടെ വിവാഹമാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാന സംസാര വിഷയം. പ്രായം 37 പിന്നിട്ടിട്ടും പ്രഭാസ് വിവാഹം കഴിക്കാത്തതെന്തെന്നാണ് ഇവരുടെ ചോദ്യം. തെലുങ്കില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സൂപ്പര്‍താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് പ്രഭാസ്.
ബാഹുബലി സീരിസിലൂടെ മറ്റൊരു താരത്തിനും കിട്ടാത്ത ആരാധകവൃന്ദവും സ്വീകാര്യതയുമാണ് താരത്തെ തേടിയെത്തിയത്. താരജാഡയില്ലാതെ എല്ലാവരോടും ഒരേരീതിയില്‍ പെരുമാറുന്ന വ്യക്തിത്വമാണ് പ്രഭാസിനെ മാറ്റ് താരങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആര്‍ എസ് രാജമൗലിയുടെ ബാഹുബലി സീരീസ്. ഇതിലൂടെ ഏറ്റവും ജന ശ്രദ്ധയാകര്‍ഷിച്ച പ്രഭാസിനെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ എല്ലാ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റിക്കഴിഞ്ഞു.
എന്നാല്‍ ആരാധികമാരെ അല്‍പം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയുമായി പ്രഭാസിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ബാഹുബലി നായിക അനുഷ്‌കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ പടര്‍ന്നു. എന്നാല്‍ അനുഷ്‌കയും ഇത് നിഷേധിച്ച് രംഗത്തെത്തി.
2013 ജൂലൈയില്‍ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ലായിരുന്നു. വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കില്‍ പോലും താരത്തിന്റെ മുഴുവന്‍ ശ്രദ്ധയും സിനിമയില്‍ മാത്രമായിരുന്നു. ബാഹുബലി ദ് ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടത്രെ.
എന്നാല്‍ പൂര്‍ണമായും ബാഹുബലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതുകൂടാതെ 10 കോടിയുടെ പരസ്യ ഓഫറും നടന്‍ സിനിമയ്ക്കായി വേണ്ടെന്നുവച്ചു. എന്തായാലും പ്രഭാസിനെ വിവാഹം ഉടനെയുണ്ടാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
Keyword: South, Indian, cinema, Telugu, Bahubali, anushkka shetti, social media, marriage, uncle, advertisement, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.