പൃഥ്വിരാജിന്റെ ആടുജീവിതത്തില്‍ നായികയായി തെന്നിന്ത്യന്‍ സുന്ദരി
Feb 17, 2018, 17:00 IST
കൊച്ചി: (www.kvartha.com 17.02.2018) പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തില്‍ നായികയായി തെന്നിന്ത്യന്‍ സുന്ദരിയെത്തുന്നു. തെന്നിന്ത്യന്‍ താരം അമല പോളാണ് ബ്ലസിയുടെ പുതിയ സിനിമയായ ആടുജീവിതത്തില്‍ നായികാവേഷത്തിലെത്തുക. പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയില്‍ എകാന്തവാസവും നരകയാതനയും അനുഭവിക്കേണ്ടി വന്ന നജീബ് മുഹമ്മദ് എന്ന യുവാവിന്റെ കഥയാണ് ആടുജീവിതം. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. തന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടുജീവിതമെന്നും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബെന്യാമിന്റെ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി പുതിയ ചിത്രം ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആടുജീവിതത്തെ ആധാരമാക്കിയുള്ള സിനിമ ബ്ലസി പ്രഖ്യാപിച്ചിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ കെ ജി എ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ബോളുവിഡ് ക്യാമറമാന്‍ കെ യു മോഹനനാണ് ഛായാഗ്രഹണം. ഈ വര്‍ഷം മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. ഈ സംഭവം ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം നോവലിന് 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015ലെ പത്മപ്രഭ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും നോവല്‍ തര്‍ജമ ചെയിതിട്ടുണ്ട്.
Keywords: Kerala, Kochi, Entertainment, News, Prithvi Raj, film, Cinema, South Indian actress as heroin in Aadujeevitham

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.