കാത്തിരിപ്പിനൊടുവില്‍ കണ്‍മണിയെത്തി; സൗഭാഗ്യ അമ്മയായ സന്തോഷം അറിയിച്ച് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍

 



കൊച്ചി: (www.kvartha.com 29.11.2021) 10 മാസത്തെ കാത്തിരിപ്പിനൊടുവില്‍ മകള്‍ സൗഭാഗ്യ വെങ്കിടേഷ് അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആഹ്‌ളാദം അറിയിച്ചത്. ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്ത് പെണ്‍ കുഞ്ഞാണ് ജനിച്ചതെന്ന് താര കുറിച്ചു. നിരവധിപ്പേര്‍ ചിത്രത്തിന് താഴെ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.  

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും തമ്മിലുള്ള വിവാഹം. 10 വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ഥിയായിരുന്ന അര്‍ജുന്‍, സൗഭാഗ്യയോടൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്.

കാത്തിരിപ്പിനൊടുവില്‍ കണ്‍മണിയെത്തി; സൗഭാഗ്യ അമ്മയായ സന്തോഷം അറിയിച്ച് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍


നായികയായി സിനിമയില്‍ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോകുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സന്തോഷവതിയായി ആശുപത്രിക്കുള്ളില്‍ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിന് മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നത് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. 


Keywords:  News, Kerala, State, Kochi, Entertainment, Cinema, Cine Actor, Mother, Child, New Born Child, Social Media, Instagram, Sowbhagya Venkitesh and Arjun welcome their child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia