എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹത്തിന് മുന്നില്‍ കണ്ണീരടക്കാനാകാതെ വിങ്ങിപ്പൊട്ടി ആരാധകര്‍
Sep 26, 2020, 14:49 IST
ചെന്നൈ: (www.kvartha.com 26.09.2020) എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹത്തിന് മുന്നില്‍ കണ്ണീരടക്കാനാകാതെ വിങ്ങിപ്പൊട്ടി ആരാധകര്‍. സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ ആരാധകര്‍ കോവിഡ് വകവയ്ക്കാതെ തടിച്ചുകൂടിയിരുന്നു. തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുളള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് എസ് പി ബിയുടെ മരണം. അത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
16 ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ അനശ്വരഗാനങ്ങള്‍ നല്‍കിയ വിഖ്യാത ഗായകന്റെ വിയോഗം സംഭവിച്ചത് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 1.04 നായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നടി, ഹിന്ദി അടക്കം പതിനാറ് ഇന്ത്യന്‍ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട് എസ്.പി.ബി. നാലു പതിറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സംഗീതപ്രേമികളെ സന്തോഷിപ്പിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ഹരികഥാ കാലക്ഷേപ കലാകാരനായ സാമ്പമൂര്‍ത്തിയുടെയും ശകുന്താളാമ്മയുടേയും മകനായി 1946ല്‍ ആണ് ശ്രീപാദി പാണ്ഡിതാരാതുല്യ ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. പിന്നണിഗായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ തലമുറകളെ ആനന്ദിപ്പിച്ചാണ് മടങ്ങിയത്.

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ഇതിഹാസ ഗായകന്‍ അവസാനമായി മലയാളത്തില്‍ പാടിയത് 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ മലയാളികളുടെ ഗന്ധര്‍വ്വഗായകന്‍ യേശുദാസിനൊപ്പമായിരുന്നു അദ്ദേഹം പാടിയത്. അതോടൊപ്പം മലയാളത്തില്‍ അവസാന ഗാനങ്ങളിലൊന്ന് കോവിഡിനെതിരെയുള്ളതായിരുന്നു.
Keywords: S P Balasubrahmanyam no more, Chennai,News,Cinema,Singer,Dead,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.