ട്യൂഷന് മാസ്റ്ററെ വെച്ച് ശ്രീശാന്ത് തെലുങ്കു പഠിക്കുന്നു, എന്താണാവോ ഉദ്ദേശം?
Jan 5, 2016, 16:57 IST
ഹൈദരാബാദ്: (www.kvartha.com 05.01.2016) ക്രിക്കറ്റ് താരം ശ്രീശാന്ത് ശ്രീശാന്ത് തെലുങ്ക് ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ്. തെലുങ്ക് ട്യൂഷന് മാസ്റ്ററെ വെച്ച് ഭാഷ പഠിക്കാനുള്ള തത്രപ്പാടിലാണ് താരം.
ശ്രീശാന്ത് നായകനാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ബഹുഭാഷാ ചിത്രത്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ശ്രീയുടെ സിനിമ ഇറങ്ങുന്നത്. ക്രിക്കറ്റ് കളിക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിലാണ് ശ്രീ നായകനായി അഭിനയിക്കുന്നത്.
ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ മൂന്നു ദിവസത്തെ അഭിനയ ശില്പശാലയിലും ശ്രീ
ചേര്‍ന്നുകഴിഞ്ഞു. ഭാഷ പഠിക്കുക മാത്രമല്ല ചിത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സന യദി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ മൂന്നു ദിവസത്തെ അഭിനയ ശില്പശാലയിലും ശ്രീ
ചിത്രത്തിന്റെ പേരും മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനു ബിസിസിഐക്കു നല്കിയ കത്തിനു മറുപടിയും കാത്തിരിക്കുകയാണ് ഇപ്പോള്‍ ശ്രീശാന്ത്.
Also Read:
കാല്‍ചിലങ്കകളുടെ ചടുലതാളവുമായി നൃത്തവേദികള്‍ ഉണര്‍ന്നു; സ്റ്റേജിനമല്സരങ്ങള്ക്ക് തുടക്കമായി
Keywords: Sreesanth to learn Telugu for his multilingual,Hyderabad, Cricket, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.