'കുറുപ്പിന്റെ' കഥ അവസാനിക്കുന്നില്ല; രണ്ടാം ഭാഗം വരുമെന്ന് സംവിധായകൻ; ആവേശത്തിൽ സിനിമ പ്രേമികൾ

 


കൊച്ചി: (www.kvartha.com 16.11.2021) ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' തിയേറ്ററുകളിൽ സൂപെർഹിറ്റായി മുന്നേറുന്നതിനിടെ കുറുപ്പിന് രണ്ടാം ഭാഗം വരുമെന്ന സംവിധായകന്റെ പ്രഖ്യാപനം സിനിമ ആസ്വാദകരെ ആവേശത്തിലാക്കി. ഫേസ്ബുക് ലൈവിൽ സംസാരിക്കവെയാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
                                     
'കുറുപ്പിന്റെ' കഥ അവസാനിക്കുന്നില്ല; രണ്ടാം ഭാഗം വരുമെന്ന് സംവിധായകൻ; ആവേശത്തിൽ സിനിമ പ്രേമികൾ

ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്നും സിനിമ വരാൻ കുറച്ച് സമയമെടുത്താലും നല്ല രസമായി തന്നെ വരുമെന്നും ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. തന്റെ രണ്ടാം ചിത്രമായ ദുൽഖർ നായകനായ സെകൻഡ് ഷോയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ശ്രീനാഥ് പറഞ്ഞു.

കുറുപ്പ് ആദ്യ വാരാന്ത്യത്തിൽ തന്നെ അതിശയകരമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഷോകൾ എന്ന റെകോർഡ് സ്വന്തമാക്കുകയും ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ആറര കോടി കലക്ഷൻ നേടുകയും ചെയ്തതായി റിപോടുകൾ വന്നിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ദുരൂഹമായി തുടരുന്ന സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ രണ്ടാം ഭാഗത്തിന്റെ എല്ലാ സാധ്യതകളും തുറന്നിടുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.


Keywords:  News, Kerala, Kochi, Dulquar Salman, Film, Cinema, Actor, Trending, Entertainment, Director, Cash, Report, Kurupp, Srinath Rajendran, Srinath Rajendran said that there will be the second part of Kurupp movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia