കുഞ്ഞനുജത്തിയുടെ 3-ാം പിറന്നാള്‍ ആഘോഷമാക്കി മീനാക്ഷി ദിലീപ്

 


കൊച്ചി: (www.kvartha.com 21.10.2021) കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി ചേച്ചി മീനാക്ഷി. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചരിക്കുകയാണ് മീനാക്ഷി. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിന
ത്തില്‍ ജനിച്ചതുകൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മി എന്ന പേര് നല്‍കിയത്.
കുഞ്ഞനുജത്തിയുടെ 3-ാം പിറന്നാള്‍ ആഘോഷമാക്കി മീനാക്ഷി ദിലീപ്

കുഞ്ഞനുജത്തിയെ എടുത്തുകൊണ്ട് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രത്തിന് കമന്റുകളുമായി ആരാധകരുമെത്തി. 'മാമാട്ടി'യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ധാരാളം കമന്റുകളാണ് ചിത്രത്തിന് താഴെ.

കഴിഞ്ഞ വിജയദശമി ദിനത്തില്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങള്‍ ദിലീപ് പോസ്റ്റ് ചെയ്തിരുന്നു. കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമുള്ള ആ ചിത്രങ്ങള്‍ പങ്കുവച്ച് ദിലീപ് ഇങ്ങനെ കുറിച്ചു;

'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണം.'

ഈ ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ മീനാക്ഷി മുന്‍പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords:  Star kid Meenakshi Dileep shares birthday pic of little sister Mahalakshmi, Kochi, News, Dileep, Daughter, Birthday Celebration, Social Media, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia