State Film Awards | 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

 


തിരുവനന്തപുരം: (www.kvartha.com) 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്‌കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി.

State Film Awards | 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജെസി ഡാനിയേല്‍ പുരസ്‌കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. കണ്ടുമടുത്ത കാഴ്ചകള്‍ ഒഴിവാക്കി പുതിയ പരീക്ഷണം മലയാള സിനിമ നടത്തുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഇതിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. സ്ത്രീ സാന്നിധ്യം സിനിമയുടെ എല്ലാ മേഖലയിലും ഉണ്ട്. അത് ഇനിയും വര്‍ധിക്കണമെന്നും നിരവധി കാര്യങ്ങള്‍ സിനിമാ മേഖലയ്ക്കായി സര്‍കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് വിനീത് ശ്രീനിവാസന്‍ ഏറ്റുവാങ്ങി. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാര്‍ഡ്. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാര്‍ഡ് മകളാണ് ഏറ്റുവാങ്ങിയത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടിക

*ചിത്രം- ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ)

*രണ്ടാമത്തെ ചിത്രം- പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്

*ചവിട്ട് (റഹ്മാന്‍ ബ്രദേഴ്‌സ്), നിഷിദ്ധോ (താര താമാനുജന്‍)

*സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)

*നടന്‍- ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്)

*നടി- രേവതി (ഭൂതകാലം)

*സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

*സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി)

*ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍

*ബാലതാരം (പെണ്‍)- സ്‌നേഹ അനു (തല)

*കഥാകൃത്ത്- ശാഹി കബീര്‍ (നായാട്ട്)

*ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി)

*തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)

*തിരക്കഥ (അഡാപ്‌റ്റേഷന്‍)- ശ്യാം പുഷ്‌കരന്‍ (ജോജി)

*ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം)

*സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിശാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും)

*സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)

*പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)

*പിന്നണി ഗായിക- സിതാര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പൊയ്കയില്‍/ കാണെക്കാണെ)

*എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

*കലാസംവിധായകന്‍- ഗോകുല്‍ദാസ് എ വി (തുറമുഖം)

*സിങ്ക് സൌണ്ട്- അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്)

*ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

*ശബ്ദരൂപകല്‍പ്പന- രംഗനാഥ് രവി (ചുരുളി)

*പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ലിജു പ്രഭാകര്‍, രംഗ്‌റേയ്‌സ് മീഡിയ വര്‍ക്‌സ് (ചുരുളി)

*മേകപ്പ് ആര്‍ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)

*വസ്ത്രാലങ്കാരം- മെല്‍വി കെ (മിന്നല്‍ മുരളി)

*ഡബിംഗ് ആര്‍ടിസ്റ്റ് (ആണ്‍)- ഈ വിഭാഗത്തില്‍ അര്‍ഹമായ പ്രകടനങ്ങളില്ലെന്ന് ജൂറി

*ഡബിംഗ് ആര്‍ടിസ്റ്റ് (പെണ്‍)- ദേവി എസ് (ദൃശ്യം 2) കഥാപാത്രം റാണി (മീന)

*നൃത്തസംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്)

*ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- ഹൃദയം

*നവാഗത സംവിധായകന്‍- കൃഷ്‌ണേന്ദു കലേഷ് (പ്രാപ്പെട)

*കുട്ടികളുടെ ചിത്രം- കാടകലം (സഖില്‍ രവീന്ദ്രന്‍)

*വിഷ്വല്‍ എഫക്റ്റ്‌സ്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

*സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്- നേഘ എസ് (അന്തരം)

പ്രത്യേക ജൂറി അവാര്‍ഡ്

*കഥ, തിരക്കഥ- ഷെറി ഗോവിന്ദന്‍ (അവനോവിലോന)

പ്രത്യേക ജൂറി പരാമര്‍ശം

*ജിയോ ബേബി- ഫ്രീഡം ഫൈറ്റ്

രചനാ വിഭാഗം

*ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റശീദ്)

*ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം (ജിതിന്‍ കെ സി)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

*ചലച്ചിത്ര ഗ്രന്ഥം- നഷ്ട സ്വപ്‌നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍)

*ചലച്ചിത്ര ഗ്രന്ഥം- ഫോകസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം കുര്യന്‍)

*ചലച്ചിത്ര ലേഖനം- ജോര്‍ജ് കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും (ഡോ. രാകേഷ് ചെറുകോട്)

Keywords: State Film Awards 2021 distributed, Thiruvananthapuram, News, Cinema, Award, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia