വിദ്യാര്‍ത്ഥികള്‍ക്ക് നടിമാരുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

 


വൈപ്പിന്‍: (www.kvartha.com 08.09.2017) വിദ്യാര്‍ത്ഥികള്‍ക്ക് നടിമാരുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു പണം വാങ്ങി മെമ്മറി കാര്‍ഡില്‍ മോര്‍ഫിംഗിലൂടെ സിനിമാ നടികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ തലവെട്ടി മാറ്റി ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയ സ്റ്റുഡിയോ ഉടമയാണ് അറസ്റ്റിലായത്. എടവനക്കാട് സെയ്ത് മുഹമ്മദ് റോഡ് ബസ് സ്‌റ്റോപ്പില്‍ സിയാന്‍ സ്റ്റുഡിയോ നടത്തുന്ന എടവനക്കാട് ഇല്ലത്ത്പടി ആലിയം വീട്ടില്‍ നിസാറാ(39)ണ് പിടിയിലായത്.

വിദ്യാര്‍ത്ഥികള്‍ക്ക് നടിമാരുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

ഒരു രക്ഷിതാവ് ആലുവ റൂറല്‍ എസ്.പിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരോടൊപ്പം ഞാറക്കല്‍ എസ്.ഐ: ആര്‍. രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇയാളില്‍നിന്ന് അശ്ലീല ചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തു. എസ്.ഐ. സൗമ്യന്‍, സി.പി.ഒ. ജോസി ഡേവിഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Also Read:
കെ എസ് ടി പി റോഡില്‍ യുവാവിന്റെ അപകടമരണം; കാര്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Studio owner arrested for immoral activities, Students, News, House, Cinema, Actress, Police, Raid, Case, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia