ആ വാര്‍ത്ത സത്യമല്ല; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി മഞ്ജു പത്രോസിന്റെ ഭര്‍ത്താവ് സുനില്‍
Feb 10, 2020, 15:00 IST
കൊച്ചി: (www.kvartha.com 10.02.2020) നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഭര്‍ത്താവ് സുനില്‍ രംഗത്ത്. മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെയാണ് സുനില്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ടെന്നും അതില്‍ ഒട്ടും സത്യം ഇല്ലെന്നും സുനില്‍ പ്രതികരിച്ചു.
സുനിലിന്റെ വാക്കുകള്‍ ഇങ്ങനെ;
നമസ്കാരം, ഞാന്‍ സുനിച്ചന് ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബൈയില്‍ ആണുള്ളത്. ഒരു വര്‍ഷമായി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉള്‍പ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ചാനലില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു.
ഞാന്‍ അത് ചാനലില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള് റിയാലിറ്റി ഷോയില്‍ പോയത്.
ഞങ്ങള്‍ എല്ലാവരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡില്‍ അവള് കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാവരും മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം.'സുനില്‍ പറയുന്നു.
Keywords: Sunichan reacts to rumours about divorce with Bigg boss contestant Manju Pathrose, Kochi, News, Entertainment, Cinema, Facebook, post, Channel, Family, Actress, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.