'മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്, യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് വരുന്നതുവരെ മാധ്യമങ്ങള്‍ നിശബ്ദരായി ഇരിക്കണം'; ആര്യന് പിന്തുണയുമായി സുനില്‍ ഷെട്ടി

 



മുംബൈ: (www.kvartha.com 04.10.2021) ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ ലഹരിമരുന്ന് വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. അതിന് കാരണം ലഹരി മരുന്നുമായ് ബന്ധപ്പെട്ട് ശാരൂഖാന്റെ മകനെ അറസ്റ്റ് ചെയ്തതാണ്. അറസ്റ്റിന് പിന്നാലെ ബോളിവുഡിനെ ലക്ഷ്യംവച്ചുള്ള ബോധപൂര്‍വമുള്ള നീക്കമാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഇത് നിഷേധിക്കുകയും ചെയ്തു. 

നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ആര്യന്‍ ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടിയും എത്തിയിട്ടുണ്ട്. ബോളിവുഡില്‍ എന്ത് സംഭവിച്ചാലും മാധ്യമങ്ങള്‍ അതിന് പിന്നാലെ കൂടും. യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ നിശബ്ദരായി ഇരിക്കണമെന്ന് സുനില്‍ ഷെട്ടി ആവശ്യപ്പെട്ടു.

'മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്, യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് വരുന്നതുവരെ മാധ്യമങ്ങള്‍ നിശബ്ദരായി ഇരിക്കണം'; ആര്യന് പിന്തുണയുമായി സുനില്‍ ഷെട്ടി


'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ (ആര്യന്‍ ഖാന്‍) മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപോര്‍ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്', സുനില്‍ ഷെട്ടി പറഞ്ഞു.

അതേസമയം, 23 കാരനായ ആര്യന്‍ അടക്കം എട്ടു പേരെയാണ് ഞായറാഴ്ച ആഡംബര കപ്പലിലെ ലഹരി പാര്‍ടിക്കിടെ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വാങ്ങല്‍, വില്‍പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എന്‍ സി ബി ചുമത്തിയത്. ലഹരിമരുന്ന് എത്തിച്ചു നല്‍കിയവരെ കണ്ടെത്താന്‍ മുംബൈയിലും നവി മുംബൈയിലും എന്‍ സി ബിയുടെ റെയ്ഡ് തുടരുകയാണ്. ആര്യന്‍ ഖാനെ കോടതിയില്‍ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയില്‍ കൂടുതല്‍ എന്‍ സി ബി ആവശ്യപ്പെടില്ല. കോടതിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് അഭിഭാഷകര്‍ ജാമ്യപേക്ഷ ഫയല്‍ ചെയ്യും.
 
മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ടി നടത്തിയത്. ഇവരില്‍ നിന്ന് കൊകെയിന്‍, ഹാഷിഷ്, എം ഡി എം എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. കപ്പലില്‍ ശനിയാഴ്ച ലഹരി പാര്‍ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 

Keywords:  News, National, India, Mumbai, Arrest, Drugs, Case, Bollywood, Entertainment, Cinema, Sharukh Khan, Trending, Suniel Shetty wants a breather for Shah Rukh Khan’s son Aryan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia