ഞാന്‍ ഇനി ചുംബിക്കില്ലെന്ന് ആരാണ് പറഞ്ഞത്: സണ്ണി ലിയോണ്‍

 


കൊച്ചി: (www.kvartha.com 15.05.2016) ഞാന്‍ ഇനി ചുംബിക്കില്ലെന്ന് ആരാണ് പറഞ്ഞതെന്ന് സണ്ണി ലിയോണ്‍. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. ഗോസിപ്പുകള്‍ക്ക് താരം ഉഗ്രന്‍ മറുപടിയും നല്‍കി.

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെ ചുംബിക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടാണ് സണ്ണി ലിയോണിന്റെ മറുപടി. ക്യാമറയ്ക്ക് മുമ്പില്‍ താന്‍ ചുംബിക്കില്ലെന്ന് ആര് പറഞ്ഞെന്ന് ചോദിച്ച് ട്വിറ്ററിലൂടെയാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്.

ഞാന്‍ ഇനി ചുംബിക്കില്ലെന്ന് ആരാണ് പറഞ്ഞത്: സണ്ണി ലിയോണ്‍ഇനി ചുംബന സീനുകളില്‍ അഭിനയിക്കാനില്ലെന്ന് സണ്ണി ലിയോണ്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്. പുതിയ ചിത്രത്തിനായി സണ്ണി ലിയോണിനെ സമീപിച്ച സംവിധായകനോട് സണ്ണി ലിയോണ്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

തിരക്കഥ ആവശ്യപ്പെടുന്നപക്ഷം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുമെന്നും പക്ഷേ ചുംബന രംഗങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞതായയും വാര്‍ത്തകളുണ്ടായിരുന്നു.


Keywords: Actress, Kiss, Cinema, Entertainment, Sunny Leone, Denies, Daniel Vebber, Director, Acting, Kissing seen, Kochi, Husband.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia