നകുലനും ഗംഗയുമായി തകര്‍ത്താടിയ സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നു; ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്മാന്
Oct 9, 2019, 13:34 IST
കൊച്ചി: (www.kvartha.com 09.10.2019) കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ നഗുലനും ഗംഗയും വീണ്ടും ഒന്നിക്കുന്നു. 1993ല്‍ ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച സുരേഷ് ഗോപിയും ശോഭനയും ഇപ്പോള്‍ വീണ്ടും ഒന്നിച്ച് വെള്ളിത്തിരയിലെത്തുകയാണ്. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. നടന് ദുല്‍ഖര്‍ സല്മാന് ആണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ആരംഭിച്ചു. 'നകുലന് ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍... എന്ന കുറിപ്പോടെ ലൊക്കേഷനില്‍ വെച്ച് സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് എടുത്ത സെല്‍ഫി സുരേഷ് ഗോപി ആരാധകരുമായി പങ്കുവെച്ചു. ഇത്തവണത്തെ ദുര്‍ഗാഷ്ടമി ദിനത്തില്‍ തന്നെയാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ പുറത്തിറങ്ങിയത് എന്ന പ്രത്യേകതയും വൈറല്‍ ചിത്രത്തിനുണ്ട്.
ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിലെ നായകന്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്ശന് നായികാവേഷത്തിലെത്തുന്നുണ്ട്. നാല് പേരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. ലാല്‍ജോസിനൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടെയാണ് അനൂപ് സത്യന്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിലെ ക്യാമറ ചലിപ്പിക്കുന്നത് മുകേഷ് മുരളീധരനാണ്. ടോബി ജോണാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ഗാനങ്ങള്‍ ഒരുക്കുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര ആണ് ശോഭനയുടെ അവസാനത്തെ മലയാള ചലച്ചിത്രം.
Keywords: Kerala, Kochi, News, Cinema, Malayalam, film, Dulquar Salman, Suresh Gopi, Suresh Gopi and Shobana reunite after 14 years for Anoop Sathyan’s directorial debut

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.