നവംബര്‍ 25ന് തീയറ്ററുകളില്‍ സുരേഷ് ഗോപിയുടെ 'കാവല്‍'

 


കൊച്ചി: (www.kvartha.com 07.10.2021) സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം 'കാവല്‍' നവംബര്‍ 25ന് തീയറ്ററുകളിലെത്തും. നിഥിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്നത്. 

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വഹിക്കുന്നു. 

നവംബര്‍ 25ന് തീയറ്ററുകളില്‍ സുരേഷ് ഗോപിയുടെ 'കാവല്‍'

ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍, കല ദിലീപ് നാഥ്, മേകെപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ് മത്, സ്റ്റില്‍സ്-മോഹന്‍ സുരഭി.

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Suresh Gopi, Kaaval, Suresh Gopi's new movie 'Kaaval' on November 25
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia