സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബേചാരാ' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും
Jun 25, 2020, 19:11 IST
മുംബൈ: (www.kvartha.com 25.06.2020) അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബേചാരാ' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. സുശാന്തിനോടുള്ള ആദരവിന്റെ സൂചനയായി സൗജന്യമായാണ് സിനിമ റിലീസ് ചെയ്യുന്നത്. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രണയവും വിരഹവുമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ് ഛബ്രയാണ് സംവിധായകന്‍. സഞ്ജനയാണ് ചിത്രത്തിലെ നായിക.
മെയ് മാസത്തില്‍ തീരുമാനിച്ച റിലീസ് കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. ജൂണ്‍ 14ന് മുംബൈയിലെ വസതിയില്‍ സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബോളിവുഡിലെ സ്വജനപക്ഷപാതവും കുടുംബവാഴ്ച്ചയുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്ന് താരങ്ങളടക്കം പലരും വിമര്‍ശിച്ചിരുന്നു.
Keywords: National, News, Film, Cinema, Cine Actor, Online, Director, Actor, Actress, COVID-19, Suicide, Love, Story, Sushant Singh Rajput's last film Dil Bechara will be released on Disney Hotstar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.