മലയാള സാഹിത്യത്തില്‍ ഇത് അശ്ലീല എഴുത്തുകളുടെ കാലം: ടി പത്മനാഭന്‍

 


നീലേശ്വരം: (www.kvartha.com 15/05/2017) മലയാള സാഹിത്യത്തില്‍ ഇത് അശ്ലീല എഴുത്തുകാരുടെ കാലമാണെന്ന് കഥയുടെ കുലപതി ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. വി ടി ഭട്ടതിരിപ്പാടിനെയും കെ പി കേശവമേനോനെയും പോലുള്ള മഹനീയ സാഹിത്യകാരന്‍മാരെ വായിക്കപ്പെടേണ്ടുന്ന നാട്ടില്‍ നളിനി ജമീലയുടെയും സരിത നായരുടെയും ആത്മകഥയാണ് വായിക്കപ്പെടുന്നതും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ പ്രമുഖ എഴുത്തുകാരന്‍ സി അമ്പുരാജിന്റെ 'നരിത്തലയുള്ള നാലണ' പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അശ്ലീല എഴുത്തുകളില്‍ നളിനി ജമീലയെ വെല്ലുന്ന എഴുത്തുകാരികള്‍ മലയാളത്തിലുണ്ട്. അശ്ലീല പുസ്തകങ്ങളുടെ പുതിയ എഡിഷനുകള്‍ വന്നുകൊണ്ടിരിക്കുന്നു.

മലയാള സാഹിത്യത്തില്‍ ഇത് അശ്ലീല എഴുത്തുകളുടെ കാലം: ടി പത്മനാഭന്‍


ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ഇങ്ങിനെ തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഡിമാന്‍ഡ് കാരണം ഇങ്ങനെയുള്ളവരുടെ പുസ്തകം ചിലവാകും. സിനിമക്കാരും സമീപിക്കും. സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ അതിന്റെ മഹത്വത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ.

ഇത്തരക്കാരുടെ ഇടയിലാണ് അശ്ലീലമായ എഴുത്തിന്റെ ഉടമയായി മാറാന്‍ അമ്പുരാജിനെ പോലുള്ളവര്‍ക്ക് കഴിയുന്നത്. ഞാനേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ വായനക്കാരെ വശീകരിക്കുന്ന, മുഗ്ദരാക്കുന്ന സുന്ദരമായ ഭാഷയും സൗന്ദര്യവും പോലെയുള്ള വല്ലാത്തൊരു അനുഭൂതി നരിത്തലയുള്ള നാലണ വായിക്കുമ്പോള്‍ ഉണ്ടാകുന്നു.

എഴുത്തിനെ അമ്പുരാജ് ആത്മാര്‍ത്ഥതയോടെ സമീപിച്ചത് കൊണ്ടുള്ള അനുഭവമാണിത്. മലയാളത്തിലെ എഴുത്തുകാരില്‍ തൊണ്ണൂറ് ശതമാനം പേരും എഴുത്തിനെ ആത്മാര്‍ത്ഥതയോടെ സമീപിക്കുന്നവരല്ല.

ലോകസാഹിത്യത്തില്‍ ഏറ്റവും അര്‍ഹരായ സി വി രാമന്‍പിള്ളയുടെയും ഒ വി വിജയന്റെയും കൃതികളിലെ ഗൗരവമേറിയ വിഷയവും അതിലെ ഭാഷയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. പി വി ഷാജികുമാര്‍ പുസ്തകം ഏറ്റുവാങ്ങി. വത്സന്‍ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തി. രാധാകൃഷ്ണന്‍ പട്ടാന്നൂര്‍, പ്രകാശന്‍ മടിക്കൈ, രവീന്ദ്രന്‍ കൊടക്കാട്, ദിനകരന്‍ കൊമ്പിലാത്ത്, സുജിത്ത് കയ്യൂര്‍, സി അമ്പുരാജ് എന്നിവര്‍ പ്രസംഗിച്ചു. കെ പി ശശികുമാര്‍ സ്വാഗതവും ഹരീഷ് കരുവാച്ചേരി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kerala, Kasaragod, Book, Released, Cinema, T Padmanabhan, T Padmanabhan criticize Malayalam new writers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia