അധികാര തര്‍ക്കം: നടന്‍ വിജയ് സേതുപതിയുടെ ഫാന്‍സ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി

 


ചെന്നൈ: (www.kvartha.com 06.10.2020) നടന്‍ വിജയ് സേതുപതിയുടെ ഫാന്‍സ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠന്‍ (36) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയില്‍ നെല്ലിക്കുപ്പത്തായിരുന്നു സംഭവം. ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്ആകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  

ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. പെയിന്റിംഗ് ജോലിക്കാരനാണ് കൊല്ലപ്പെട്ട മണികണ്ഠന്‍.

അധികാര തര്‍ക്കം: നടന്‍ വിജയ് സേതുപതിയുടെ ഫാന്‍സ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി

Keywords:  Chennai, News, National, Cinema, Killed, Fans Association, Tamil actor Vijay Sethupathi fans association president killed in Puducherry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia