നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം; 24 മണിക്കൂറിനകം ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തി പൊലീസ്
Jun 2, 2021, 16:45 IST
ചെന്നൈ: (www.kvartha.com 02.06.2021) നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്‌നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഇതുസംബന്ധിച്ച അജ്ഞാത ഫോണ്‍ കോള്‍ വന്നത്. തൊട്ടുപിന്നാലെ പൊലീസ് അജിത്തിന്റെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വ്യാജ സന്ദേശമാണെന്ന് തെളിയുകയായിരുന്നു.
24 മണിക്കൂറിനകം പൊലീസ് ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തുകയും മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് തിരിച്ചറിയുകയും ചെയ്തു. ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളെ താക്കീത് ചെയ്തു.

നേരത്തെ ദിനേഷിന് ഫോണ്‍ നല്‍കരുതെന്ന് പൊലീസുകാര്‍ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഫോണ്‍ ദിനേഷ് കൈക്കലാക്കുകയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെയും വിജയ്‌യുടെയും പേരിലും ദിനേഷ് കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ ഫോണ്‍ കോളുകള്‍ ചെയ്തിരുന്നതായും റിപോര്‍ടുകളുണ്ട്.
ഇത് രണ്ടാം തവണയാണ് അജിത്തിന്റെ ഉഞ്ചാംപക്കത്തുള്ള വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം വരുന്നത്. മരക്കാണം സ്വദേശിയായ ഭുവനേശ് ആയിരുന്നു ആദ്യം വ്യാജഫോണ്‍ കോള്‍ ചെയ്തത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ആണ് അജിത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ഷൂടിങ്ങും കഴിഞ്ഞു. ചിത്രത്തില്‍ ഐ പി എസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്.

Keywords: Tamil superstar Ajith Kumar receives bomb threat; Chennai Police identifies hoax caller, Chennai, Actor, Cinema, Bomb Threat, Police, Fake, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.