പുത്തന്‍ സിനിമകളുടെ വ്യാജന് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് അഡ്മിന് അറസ്റ്റില്‍
Sep 13, 2017, 11:10 IST
ചെന്നൈ: (www.kvartha.com13.09.2017) പുത്തന്‍ തമിഴ് സിനിമകള്‍ വെബ്സൈറ്റില്‍ അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തലവന് പോലീസ് പിടിയില്‍. തിരുപ്പത്തൂര്‍ സ്വദേശി ഗൗരി ശങ്കറിനെയാണ് ചെന്നൈയില്‍നിന്ന് പോലീസ് അറസ്റ്റു ചെയ്തതെന്നാണു റിപ്പോര്‍ട്ട്. തമിഴ് റോക്കേഴ്സ് അഡ്മിന് എന്ന പേരില്‍ വിവിധ വെബ്സൈറ്റുകളില്‍ സിനിമ അപ്ലോഡ് ചെയ്തിരുന്നത് ഗൗരി ശങ്കറാണെന്നാണ് പോലീസ് പറയുന്നത്. ഗൗരി ശങ്കര്‍ തമിഴ്ഗണ്‍. കോമിന്റെ മുഖ്യ അഡ്മിനും തമിഴ് റോക്കേഴ്സിന്റെ മൂന്നാം തല അഡ്മിനുമാണെന്നുമാണ് റിപ്പോര്‍ട്ട്.
നടന് വിശാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പുത്തന്‍ സിനിമകളുടെ വ്യാജന് പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ചു പോലീസിനു വിവരം നല്‍കിയത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഗൗരി ശങ്കറിനെ അറസ്റ്റ് ചെയ്തത്. തിയേറ്ററില്‍ റിലീസ് ആകുന്നതിനൊപ്പം ചിത്രത്തിന്റെ പകര്‍പ്പുകള്‍ സൗജന്യമായി വെബ്സൈറ്റിലൂടെ ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. സിനിമയുടെ വ്യാജപതിപ്പിറക്കി വ്യവസായത്തെ തുരങ്കം വയ്ക്കുന്നവര്‍ക്കെതിരെ വിശാലിന്റെ നേതൃത്വത്തിലുള്ള തമിഴ് താരങ്ങള്‍ കുറച്ചുകാലമായി രംഗത്തുണ്ട്. ഗൗരി ശങ്കറിന്റെ അറസ്റ്റിനു പിന്നാലെ വിശാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെന്നാണു വിവരം.
തമിഴ് ഗണ്‍ ഉള്‍പ്പെടെ നൂറിലധികം വ്യാജ പേരുകളില്‍ സൈറ്റുകള്‍ നടത്തിയാണ് പുതിയ സിനിമകള്‍ ഇയാള്‍ അപ് ലോഡ് ചെയ്തിരുന്നത്. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും വ്യജപതിപ്പുകളുടെ പ്രചാരണം സംഘം തുടരുകയായിരുന്നു. തമിഴ് കൂടാതെ, പുതിയ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും അപ്ലോഡ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഗൗരി ശങ്കറിനെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ പേര് വരുംദിവസങ്ങളില്‍ പിടിയിലായേക്കുമെന്നാണ് സൂചന.
Also Read: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, National, News, Police, Seized, Arrest, Fake, Cinema, Tamil rockers or Tamilgun piracy website admin arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.