ടെലിവിഷന്‍ പരിപാടിക്കിടെ ബോളിവുഡ് താരം തന്നിഷ്ത ചാറ്റര്‍ജിക്ക് നേരെ കറുത്തവളെന്ന് അധിക്ഷേപം; ഷോയില്‍ നിന്നും താരം ഇറങ്ങിപ്പോയി; മാപ്പുപറഞ്ഞ് കളേഴ്‌സ് ടി വി

 


ഡെല്‍ഹി: (www.kvartha.com 29.09.2016) ടെലിവിഷന്‍ പരിപാടിക്കിടെ ബോളിവുഡ് താരം തന്നിഷ്ത ചാറ്റര്‍ജിക്ക് നേരെ കറുത്തവളെന്ന് അധിക്ഷേപം. അധിക്ഷേപത്തില്‍ മനംനൊന്ത് താരം ഒടുവില്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോയി.

കളേഴ്‌സ് ടിവിയുടെ കോമഡി നൈറ്റ് ബചാവോയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിനിനെതിരെ കറുത്തവളെന്ന അധിക്ഷേപം ഉയര്‍ന്നത്. ഇതോടെ പരിപാടിയില്‍ നിന്നും താരം ദേഷ്യത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. തന്നെ കറുത്തവളെന്നു പറഞ്ഞ് അവഹേളിച്ചതായി താരം പരാതിപ്പെടുകയും ചെയ്തു.

തന്റെ നിറത്തെ കളിയാക്കി എന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ താരം പ്രതിഷേധക്കുറിപ്പും പോസ്റ്റ് ചെയ്തു. തന്റെ നിറത്തെയാണ് എല്ലാവരും കളിയാക്കുന്നത്. താന്‍ അറിയപ്പെടുന്നതു തന്നെ കറുത്തവള്‍ എന്ന പേരിലാണെന്നും ഇത് തനിക്ക് വളരെ വിഷമമുണ്ടാക്കിയെന്നും താരം ഫേസ്ബുക്കില്‍ പറയുന്നു. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ടുണ്ട്. കറുപ്പ് മനോഹരമാണ്. കറുപ്പ് നിറമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. വര്‍ണ വിവേചനത്തിനെതിരെ ഒട്ടേറെ ക്യാംപെയിനുകളും ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ മാനസികാവസ്ഥയില്‍ മാത്രം മാറ്റം വരുന്നില്ലെന്ന് തനിഷ്ത പറയുന്നു.

ഒടുവില്‍ സംഭവം വിവാദമായതോടെ തമാശയാണെന്നു പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനായിരുന്നു പരിപാടിയുടെ സംഘാടകരും ചാനലും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാല്‍, ഇത് തമാശയായി കരുതി തള്ളിക്കളയാനാകില്ലെന്നായിരുന്നു താരത്തിന്റെ മറുപടി . 

ഒടുവില്‍ വിവാദം കനത്തതോടെ മാപ്പപേക്ഷിച്ച് ചാനല്‍ തന്നെ രംഗത്തെത്തിയിരിക്കയാണ്. തന്നിഷ്തയ്ക്കുണ്ടായ അപമാനത്തില്‍ മാപ്പു ചോദിക്കുന്നതായും അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കി മാത്രമേ പരിപാടി സംപ്രേഷണം ചെയ്യൂ എന്നു ചാനല്‍ താരത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
ടെലിവിഷന്‍ പരിപാടിക്കിടെ ബോളിവുഡ് താരം തന്നിഷ്ത ചാറ്റര്‍ജിക്ക് നേരെ കറുത്തവളെന്ന് അധിക്ഷേപം; ഷോയില്‍ നിന്നും താരം ഇറങ്ങിപ്പോയി; മാപ്പുപറഞ്ഞ് കളേഴ്‌സ് ടി വി

Keywords:  Tannishtha Chatterjee slams Comedy Nights Bachao Taaza for 'racist' comments, New Delhi, Television, Controversy, Bollywood, Actress, Facebook, post, Complaint, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia