Entertainment | ഗംഭീര ദൃശ്യവിസ്മയവുമായി 'തലൈവനെ..'; സൂര്യ നായകനാകുന്ന കങ്കുവയിലെ പുതിയ ഗാനം പുറത്തിറങ്ങി
● 'കങ്കുവ'യിലെ 'തലൈവനെ' ഗാനം റിലീസ് ചെയ്തു
● തിനേഴ് ഗായകർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
● ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഈ ഗാനം മദൻ കർക്കിയാണ് രചിച്ചിരിക്കുന്നത്.
ചെന്നൈ: (KVARTHA) സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കങ്കുവ'യിലെ ഒരു പുതിയ ഗാനം കൂടി പുറത്തുവന്നിരിക്കുന്നു. 'തലൈവനെ...' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഈ ഗാനം മദൻ കർക്കിയാണ് രചിച്ചിരിക്കുന്നത്.
അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെൻബാഗരാജ്, നാരായണൻ രവിശങ്കർ, ഗോവിന്ദ് പ്രസാദ്, ഷിബി ശ്രീനിവാസൻ, പ്രസന്ന ആദിശേഷ, സായിശരൺ, വിക്രം പിട്ടി, അഭിജിത്ത് റാവു, അപർണ ഹരികുമാർ, സുസ്മിത നരസിംഹൻ, പവിത്ര ചാരി, ലവിത ലോബോ, ദീപ്തി സുരേഷ്, ലത കൃഷ്ണ, പത്മജ ശ്രീനിവാസൻ എന്നിങ്ങനെ പതിനേഴ് ഗായകർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കങ്കുവയ്ക്ക് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 2 മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിറിക് വീഡിയോയിൽ നിന്ന് തന്നെ ഗാനം പ്രേക്ഷകന് ഒരുക്കുന്ന ദൃശ്യവിരുന്ന് വ്യക്തമാണ്. സിനിമയിലെ മറ്റ് ദൃശ്യങ്ങളും ഇതുപോലെ ആകർഷകമായിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. സൂര്യ നായകനാകുന്ന കങ്കുവ താരത്തിന്റെ കരിയറിലെ പ്രതീക്ഷയേറിയ ചിത്രമായി മാറിയിരിക്കുകയാണ്. ഒരു നടനെന്ന നിലയിൽ കങ്കുവ വലിയ അനുഗ്രഹം ആണെന്ന് സൂര്യ വ്യക്തമാക്കി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 500-ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 100-ലധികം ഫാൻസ് ഷോകളും ഒരുക്കിയിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലായുള്ള രണ്ട് വ്യത്യസ്ത രൂപത്തിൽ സൂര്യയെ ചിത്രത്തിൽ കാണാം. സൂര്യയുടെ പുതിയ ലുക്കിലുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകർ ഏറ്റെടുക്കുന്നുണ്ട്.
കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് ഗാന രചയിതാവ് മദൻ കർക്കി എഴുതിയ റിവ്യു ചർച്ചയായിരുന്നു. ചിത്രത്തിന്റെ ദൃശ്യങ്ങളുടെ ഗാംഭീര്യം, കലയുടെ ചാരുത, കഥയുടെ ആഴം, സംഗീതത്തിന്റെ തലങ്ങള്‍, സൂര്യയുടെ പ്രകടനം എന്നിവയെല്ലാം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കങ്കുവയുടെ രണ്ടാം ഭാഗത്തിന്റെ കഥയും പൂർത്തിയായിട്ടുണ്ടെന്നും നിർമാതാവ് വ്യക്തമാക്കിയിട്ടുണ്ട്. 2026ൽ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
#Thalaivane #Kanguva #Suriya #DeviSriPrasad #TamilCinema