ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍! സൂക്ഷിച്ചുനോക്കണ്ട, ഇത് മന്‍ മോഹന്‍ സിംഗല്ല, അനുപം ഖേര്‍!

 


മുംബൈ: (www.kvartha.com 07.06.2017) നാടകത്തിലായാലും സിനിമയിലായാലും അനുപം ഖേര്‍ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്തുന്ന അഭിനേതാവാണ്. ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിരക്കിലാണിദ്ദേഹം. ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഖേര്‍ മന്മോഹന്‍ സിംഗായി മാറുന്നത്.

മന്മോഹന്‍ സിംഗിന്റെ മീഡിയ ഉപദേശകനായിരുന്നു സഞ്ജയ് ബാരുവിന്റെ ഓര്‍മ്മപുസ്തകത്തെ ഇതിവൃത്തമാക്കിയാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍.

തന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അനുപം ഖേറാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ആദ്യ ലുക്ക് പുറത്തുവിട്ടത്.

ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍! സൂക്ഷിച്ചുനോക്കണ്ട, ഇത് മന്‍ മോഹന്‍ സിംഗല്ല, അനുപം ഖേര്‍!

വിജയ് രത്നാകര്‍ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുനില്‍ ബൊഹ്റ ബൊഹ്റ ബ്രോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2018 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും. 2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് റിലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Unlike his contemporaries, veteran actor Anupam Kher has found immense success by being extremely versatile in his craft. Whether it is the films or plays that he has been featured in, Kher has done a variety of roles. Interestingly, the actor will now play former Indian PM Manmohan Singh - a character which will add to the wide range of roles on his resume.

Keywords: Entertainment, Anupam Kher
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia