നടിയെ ആക്രമിച്ച സംഭവം; മറ്റൊരു യുവനടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുകയെത്തി, സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും
Jul 24, 2017, 15:45 IST
കൊച്ചി: (www.kvartha.com 24.07.2017) നടിയെ ആക്രമിച്ച സംഭവത്തിൽ മറ്റൊരു നിർണ്ണായക തെളിവുമായി പോലീസ്. നടി ആക്രമിക്കപ്പെട്ടതിനുശേഷം മറ്റൊരു യുവ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയതാണ് പൊലീസിന് ലഭിച്ച ഏറ്റവും പുതിയ വിവരം. ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപിക്കപ്പെട്ടത് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനടിക്ക് നേരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം. കേസിൽ പ്രതിയായ നടന്‍ ദിലീപിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ച നടി ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അക്കൗണ്ടിലേക്ക് ഇത്രയുമധികം തുക എത്തിയതിന്റെ സ്രോതസ്സിനെ സംബന്ധിച്ച് യുവനടിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന.

Keywords: Cinema, Actress, Cine Actor, Case, Dileep, Bank, Accused, Arrested, Investigates, Molestation attempt, Police, Kerala, Kochi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.