ബാഹുബലി ബാഗും പുലിമുരുകന്‍ ചെരിപ്പുമായി കുട്ടിപ്പട്ടാളം സ്‌കൂളിലേക്ക്‌

 


കാസർകോട്: (www.kvartha.com 31/05/2017) മധ്യവേനലവധിക്കുശേഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ കൂട്ടുകാരെ അമ്പരപ്പിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ്. സ്‌കൂള്‍ വിപണിയിലെ ഇത്തവണത്തെ വിലപിടിച്ച താരങ്ങള്‍ ബാഹുബലിയും മലയാളത്തിന്റെ പുലിമുരുകനുമാണ്.

മഹേന്ദ്ര ബാഹുബലിയുടെ ത്രിമാനചിത്രം പ്രിന്റുചെയ്ത ബാഗുകള്‍ക്കും മോഹന്‍ലാലിന്റെ പുലിമുരുകന്‍ കഥാപാത്രം പ്രിന്റ് ചെയ്ത ബാഗുകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. ഇതോടൊപ്പം എവര്‍ഗ്രീന്‍ താരങ്ങളായ ഡോറ, ബാര്‍ബി, ബെന്‍ ടെണ്‍, സ്‌പൈഡര്‍മാന്‍ എന്നിവര്‍ക്കും ഡിമാന്റുണ്ട്. 250 രൂപ മുതല്‍ മുകളിലേക്കാണ് ബാഗുകളുടെ വില.

ബാഹുബലി ബാഗും പുലിമുരുകന്‍ ചെരിപ്പുമായി കുട്ടിപ്പട്ടാളം സ്‌കൂളിലേക്ക്‌

സമ്മാനങ്ങളും ഓഫറുകളുമൊക്കെയായി കുട്ടിക്കൂട്ടത്തെ കടയിലേക്കടുപ്പിക്കാന്‍ ശ്രമിക്കുകയാണ് വ്യാപാരികള്‍. പുലിമുരുകന്‍ ചെരിപ്പുകള്‍ വിപണിയെ മൊത്തമായി കീഴടക്കി എന്നുതന്നെ പറയാം. കുട്ടികള്‍ക് ഇത്തവണ ത്രീ, ഫൈവ് ഫോള്‍ഡ് കുടകള്‍ക്കാണ് കൂടുതല്‍ ആവശ്യപ്പെടുന്നത്. ലൈറ്റ് വെയിറ്റ് നോട്ട് ബുക്കുകളോടാണ് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ താല്പര്യം.
Summary: School opens on June 1 after the summer vacation , children are preparing for the final stage of waving their friends. This year's most valuable stars in the school market are Bahubali and Pulimurukan.

Keywords: Kerala, Cinema, Indian, Children, kasaragod, school, Education, Market, Bahubali, Pulimurukan, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia