Conjuring House Sells | പ്രശസ്ത ഹോളിവുഡ് ഹൊറര്‍ ചിത്രം 'ദി കണ്‍ജറിംഗിന്' ആസ്പദമായ വീട് 11 കോടി രൂപയ്ക്ക് വില്‍ക്കുന്നു; പുതിയ ഉടമ അവിടെ താമസത്തിനില്ല! കാരണം ഇതാണ്

 


ന്യൂയോര്‍ക്: (www.kvartha.com) പ്രശസ്തമായ ഹോളിവുഡ് ഹൊറര്‍ ചിത്രമായ ദി കണ്‍ജറിംഗിന് (2013) ആസ്പദമായ അമേരികയിലെ വീട് 1.525 മില്യൻ (11.65 കോടി രൂപ) ഡോളറിന് വില്‍ക്കുന്നു. ഉടമകള്‍ ആവശ്യപ്പെട്ടതിലും 27 ശതമാനം കൂടുതല്‍ തുകയ്ക്കാണ് കച്ചവടം ഉറപ്പിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് ചെയ്തു.
  
Conjuring House Sells | പ്രശസ്ത ഹോളിവുഡ് ഹൊറര്‍ ചിത്രം 'ദി കണ്‍ജറിംഗിന്' ആസ്പദമായ വീട് 11 കോടി രൂപയ്ക്ക് വില്‍ക്കുന്നു; പുതിയ ഉടമ അവിടെ താമസത്തിനില്ല! കാരണം ഇതാണ്

അസാധാരണ സംഭവങ്ങളെ കുറിച്ച് (ഭൂത, പ്രേത,പിശാച് ) അന്വേഷിക്കുന്ന ജെന്നും കോറി ഹെയ്ന്‍സണും 2019-ല്‍ 439,000 ഡോളറിനാണ് വീട് വാങ്ങിയത്. പിന്നീട് 1.2 മില്യൻ ഡോളറിന് വീട് വില്‍ക്കാനും തയ്യാറായി. 1736-ലാണ് ഫാംഹൗസ് നിര്‍മിച്ചത്. ആ സമയത്ത് താമസിച്ച തന്റെ കുടുംബം ഭയാനകമായ സംഭവങ്ങള്‍ നേരിട്ടതായി, 1971 മുതല്‍ 1980 വരെ റോഡ് ഐലന്‍ഡ് ഹൗസില്‍ താമസിച്ചിരുന്ന 63-കാരിയായ ആന്‍ഡ്രിയ പെറോണ്‍ പറഞ്ഞു.     

'82 വയസുള്ള തന്റെ അമ്മ കരോലിന്‍ പെറോണ്‍ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയെ 20 അടിയോളം ദൂരെ ആരോ എറിയുകയും തല തറയില്‍ ഇടിക്കുകയും ചെയ്തു. അമ്മയെ അദൃശ്യശക്തി കൊല്ലുമെന്ന് ഭയപ്പെട്ട  സംഭവമായിരുന്നു അത്. പക്ഷേ, ഒരു മണിക്കൂറിന് ശേഷം, അമ്മ സുഖം പ്രാപിച്ചു. അതേക്കുറിച്ച് കൂടുതല്‍ ഓര്‍മയില്ല', പെറോണ്‍ കൂട്ടിച്ചേർത്തു.

വീട്ടില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളെക്കുറിച്ച് അറിഞ്ഞ ശേഷം, ഇതേ കുറിച്ച് (Paranormal) അന്വേഷിക്കാനായി എഡും ലോറൈന്‍ വാറനും സന്നദ്ധരായി. അവരുടെ അനുഭവങ്ങളും കണ്ടെത്തലുകളുമാണ് പിന്നീട് ദി കണ്‍ജറിംഗ് എന്ന  സിനിമയായത്. ബോസ്റ്റണില്‍ താമസിക്കുന്ന 58 കാരനായ റിയല്‍ എസ്റ്റേറ്റ് ഡെവലപറായ ന്യൂനെസിനെയാണ് വീട് വാങ്ങുന്നതെന്ന് പെറോണ്‍ പറയുന്നു. 'ഞങ്ങളെ തെരഞ്ഞെടുത്തത് പോലെ തന്നെ വീട് ജാക്വിലിനെ തെരഞ്ഞെടുത്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', അവർ വ്യക്തമാക്കി.

Conjuring House Sells | പ്രശസ്ത ഹോളിവുഡ് ഹൊറര്‍ ചിത്രം 'ദി കണ്‍ജറിംഗിന്' ആസ്പദമായ വീട് 11 കോടി രൂപയ്ക്ക് വില്‍ക്കുന്നു; പുതിയ ഉടമ അവിടെ താമസത്തിനില്ല! കാരണം ഇതാണ്
  

ഏകദേശം 3,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് 2021 സെപ്റ്റംബറില്‍  1.2 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ നിലവിലെ ഉടമകളായ ജെന്നും കോറി ഹെയ്ന്‍സണും തീരുമാനിച്ചപ്പോള്‍ 10 ലധികം പേര്‍ മുന്നോട്ടുവന്നെന്നും ചോദിക്കുന്ന വിലയേക്കാള്‍ വളരെ കൂടുതലുള്ള തുക ഒരു തരാമെന്ന് അജ്ഞാതന്‍ പറഞ്ഞതായും ദമ്പതികള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ വീട് വാങ്ങുന്ന ജാക്വലിന്‍ ന്യൂനെസിനോട്  അവിടെ താമസിക്കരുതെന്ന് ഹെന്‍സന്‍സ് നിര്‍ബന്ധിച്ചു. വാങ്ങുന്നയാളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഈ നിര്‍ദേശമെന്ന് അവര്‍ അവകാശപ്പെടുന്നു.

വീട്ടില്‍ നടക്കുന്ന പ്രത്യേക പരിപാടികള്‍ക്കായി പെറോണുമായി സഹകരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് പുതിയ ഉടമ ജാക്വലിന്‍ ന്യൂനെസ്. 'എനിക്ക് ഈ വീട്ടില്‍ താമസിക്കാന്‍ പേടിയില്ല, സംശയമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ഇതേ ചോദ്യം വീണ്ടും ചോദിക്കൂ', ജാക്വലിന്‍ ന്യൂനെസ് പറഞ്ഞു.

Keywords: New York, Top-Headlines, Hollywood, USA, News, House, Sales, Cinema, ‘The Conjuring’ house sells for $1.5 million; But new owner won't live in it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia