നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ
Jul 22, 2021, 16:32 IST
കൊച്ചി: (www.kvartha.com 22.07.2021) നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും മുന്‍ഭാര്യ ആഇശ.'മുസ്തഫയും ഞാനും തമ്മിലുള്ള വിവാഹം ഇപ്പോഴും നിലനില്‍ക്കുകയാണ്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ്' എന്ന് ടൈംസ് ഓഫ് ഇന്‍ഡ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആഇശ പറഞ്ഞു.
പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ അവിവാഹിതന്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആഇശ പറയുന്നു.
മുസ്തഫക്കെതിരെ ആഇശ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. എന്നാല്‍ മക്കള്‍ ആഇശയ്ക്ക് ഒപ്പമാണ് കഴിയുന്നത്. 2010 ല്‍ തന്നെ ഇരുവരും അകന്നു കഴിഞ്ഞിരുന്നുവെങ്കിലും 2013 ല്‍ ആണ് ആഇശയും മുസ്തഫയും നിയമപരമായി വേര്‍പിരിയുന്നത്. 2017ലാണ് ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയും പ്രിയാമണിയും തമ്മിലുള്ള വിവാഹം നടന്നത്.
അതേസമയം തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു. വേര്‍പിരിഞ്ഞ് ഇത്രയും കാലം ആഇശ എന്തുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും ആരോപിക്കാതിരുന്നതെന്ന് ചോദിച്ച മുസ്തഫ തന്നില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.
Keywords: The Family Man's Suchi aka Priyamani marriage to Mustafa Raj is 'invalid', his first wife alleges, Kochi, News, Cinema, Entertainment, Actress, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.