മറവിയിലാണ്ടു പോകുമായിരുന്ന കലാകാരനായ അച്ഛനെ ആദ്യ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനയിച്ച് മകന്; വരുന്നു മാജിക്കല്‍ റിയലിസം സിനിമ, മലയാളി നവാഗത സംവിധായകനോടൊപ്പം കൈകോര്‍ക്കുന്നത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍
Oct 20, 2020, 12:11 IST
കൊച്ചി: (www.kvartha.com 20.10.2020) ജീവിതത്തിന്റെ ഇരുട്ടിലും നിഴലിലുംപെട്ട് മറവിയിലാണ്ടു പോകുമായിരുന്ന കലാകാരനായ അച്ഛനെ വെള്ളിത്തിരയിലേക്ക് ആനയിച്ച് കലാകാരനായ മകന്. തൃശൂര്‍ ജില്ലയിലെ കൂളിമുട്ടം സ്വദേശി അബ്ബാസ് കൊമ്പനേഴുത്ത് ആണ് മകന് സാബിര്‍ അബ്ബാസിന്റെ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുവെയ്ക്കുന്നത്. രണ്ടുപേരുടെയും ആദ്യ സിനിമയെന്ന പ്രത്യേകതയുണ്ട്. ആര്യന് ആദി ഇന്റര്‍നാഷണല്‍ മൂവീസും നീര ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതകള്‍ ഉള്ള ഒരു സമകാലിക പ്രേമേയത്തെ ഉള്‍കൊള്ളിച്ചു കൊണ്ടാണ് സംവിധായകന് സാബിര്‍ അബ്ബാസ് ചിത്രം ഒരുക്കുന്നത്.
സമകാലീനമായി നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ കൂടെ ചേര്‍ത്താണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരയ്ക്ക് അടിഞ്ഞ ഒരു കപ്പലും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന്റെ കഥയുടെ വ്യത്യസ്ത കൊണ്ടുതന്നെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. നാല്‍പ്പത്തിയേഴ് വര്‍ഷം നാടകത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതം സുരാസുവിന്റെ നാടകങ്ങളെ അരങ്ങിലെത്തിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ നന്നായി കഷ്ടപ്പെട്ടു അബ്ബാസ് കൊമ്പനേഴുത്ത്.
സിനിമ തിയറ്റര്‍ എന്ന അമച്വര്‍ നാടക സംഘ വര്‍ഷത്തില്‍ പുതിയ നാടകമെഴുതി സംവിധാനം. യഥാര്‍ത്ഥ കലാകാരന് എന്നും ദരിദ്രനായിരിക്കും എന്ന പറച്ചില് അന്വര്‍ത്ഥമാക്കുന്നു അബ്ബാസിന്റെ ജീവിതം. അതുകൊണ്ട് തന്നെ മകന് സാബിര്‍ അബ്ബാസ് ഹിന്ദുസ്ഥാന്‍ ലിവറിലെ ജോലി രാജിവച്ചു സിനിമയുടെ പിന്നാലെ പോയപ്പേള്‍ ആ മനസ് നൊന്തു. വര്‍ഷങ്ങളോളം മകനോടു മിണ്ടാതെയായി. എന്നാല്‍ മകനെഴുതിയ സിനിമയില്‍ അച്ഛനൊരു റോള്‍ കരുതി വച്ചിരുന്നു.
എന്നെങ്കിലും അച്ഛന് തന്നെ തിരിച്ചറിയും എന്ന പ്രതീക്ഷ സാബിര്‍ അബ്ബാസ് കൈവിട്ടിരുന്നില്ല. ഒടുവില്‍ കലാകാരനായ അച്ഛന് കലാകാരനായ മകനെ തിരിച്ചറിഞ്ഞു. മാജിക്കല്‍ റിയലിസം സിനിമയ്ക്കായി ഇവര്‍ക്കൊപ്പം കൈകോര്‍ക്കുന്നത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ്. ഹോളിവുഡ് ക്യാമറമാന് ഫിലിപ്പ് ആര് സുന്ദര്‍, ദേശീയ പുരസ്കാര ജേതാവായ എഡിറ്റര്‍ സി എസ് പ്രേംകുമാര്‍ എന്നിവര്‍ സിനിമയ്ക്കൊപ്പം ചേരുന്നു. മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ കെ പ്രദീപ് സംഭാഷണമെഴുതുന്നു. കലാസംവിധാനം രാജേഷ് പട്ടാമ്പി. സംഗീതം സിബു സുകുമാരന്‍. ഈ സ്നേഹ കൂട്ടായ്മയ്ക്ക് വെള്ളി വെളിച്ചുവുമായി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അതിഥി താരമായെത്തുന്നു. ലക്ഷദ്വീപും രാജസ്ഥാനുമാണ് പ്രധാന ലൊക്കേഷന്‍.
Keywords: Kochi, News, Kerala, Cinema, Entertainment, Director, Father, Son, The father to mollywood through his son's film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.