വിവാദ ചിത്രം ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യുടെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു

 


മുംബൈ: (www.kvartha.com 21.06.2017) വിവാദ ചിത്രം 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' യുടെ പുതിയ പോസ്റ്റർ ചർച്ചയാകുന്നു. അശ്ലീല ചുവയുള്ള സംഭാഷണങ്ങളും, മോശം രംഗങ്ങളും, ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രമാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പുറത്തിറക്കിയ പോസ്റ്റര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോടുള്ള പ്രതിഷേധമായാണ് സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നടുവിരൽ ഉയർത്തിയുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രകാശ് ഝാ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുടർന്ന് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നൽകുകയായിരുന്നു.

വിവാദ ചിത്രം ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യുടെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു

അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം അലംകൃത ശ്രീവാസ്തവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാല് സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ്മ, രത്ന പഖത്, സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന് ആശംസകളുമായി നിരവധിയാളുകളാണ് എത്തിയത്.

Summary: The makers of Lipstick Under My Burkha on Monday released a new poster that can be interpreted as their answer to the Central Board Of Film Certification, also known as the censor board. It features a hand showing the middle finger.

Keywords: National, Mumbai, Cinema, Director, Theater, film, Certificate, Poster, Controversy, Censor Board, Producer, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia