'ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം നല്‍കുന്ന നിമിഷം'; ഫേസ്ബുക് പോസ്റ്റുമായി മോഹന്‍ലാല്‍

 


കൊച്ചി: (www.kvartha.com 23.02.2021) 'ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം നല്‍കുന്ന നിമിഷം'. അഭിനയവിസ്മയം മോഹന്‍ലാല്‍ ചൊവ്വാഴ്ച ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അതിന് കാരണമായത് രണ്ടുപേരും, ഒന്ന് മകള്‍ വിസ്മയ, മറ്റൊന്ന് സക്ഷാല്‍ അമിതാഭ് ബച്ചനും.

വിസ്മയയുടെ പുസ്തകമായ ഗ്രേയിന്‍സ് ഒഫ് സ്റ്റാര്‍ ഡസ്റ്റ് വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്റെ എല്ലാവിധ ഭാവുകങ്ങളും...എന്ന് മലയാളത്തില്‍ തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് 'കഴിവ് പാരമ്പര്യമാണ്' എന്ന് പറഞ്ഞുകൊണ്ടാണ്. 'ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം നല്‍കുന്ന നിമിഷം'; ഫേസ്ബുക് പോസ്റ്റുമായി മോഹന്‍ലാല്‍

ഇതിന് മറുപടിയായാണ് മായക്ക് കിട്ടാവുന്ന ഏറ്റവും നല്ല അനുമോദനം എന്ന് ലാല്‍ കുറിച്ചത്. ഒപ്പം ബച്ചന് നന്ദി പറയാനും മോഹന്‍ലാല്‍ മറന്നില്ല.

'ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം നല്‍കുന്ന നിമിഷം'; ഫേസ്ബുക് പോസ്റ്റുമായി മോഹന്‍ലാല്‍

Keywords: 'The proudest moment for me as a father'; Mohanlal with Facebook post, Kochi, News, Cinema, Mohanlal, Actor, Facebook Post, Daughter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia