ഫവാദ് ഖാന്‍ നായകവേഷത്തിലെത്തിയ കരണ്‍ ജോഹര്‍ ചിത്രം റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍
Oct 14, 2016, 16:40 IST
മുംബൈ: (www.kvartha.com 14.10.2016) ഫവാദ് ഖാന്‍ നായകവേഷത്തിലെത്തിയ കരണ്‍ ജോഹര്‍ ചിത്രം റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഇന്ത്യയിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചതാണ് ഏ ദില്‍ ഹൈ മുഷ്‌ക്കില്‍ എന്ന ചിത്രത്തിന് തിരിച്ചടിയായത്.
പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യില്ലെന്ന് മഹാരാഷ്ട്രയടക്കം നാല് സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകളാണ് തീരുമാനിച്ചത് . ഫവാദ് ഖാന് പുറമെ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ, ഐശ്വര്യ റായ് തുടങ്ങിയ മുന്‍ നിര താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ സിനിമ ഓണേഴ്‌സ് ആന്റ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത്.
ആരാധകര്‍ ഏറെ കാത്തിരുന്ന സിനിമ ദീപാവലി റിലീസ് ആയി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തെ
തുടര്‍ന്ന് പാക് താരങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി.
തുടര്‍ന്നാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുന്നത് വരെ പാക് താരങ്ങള്‍ അഭിനയിച്ച സിനമികളൊന്നും പ്രദര്‍ശിപ്പിക്കേണ്ടെന്ന കനത്ത നിലപാട് തിയറ്റര്‍ ഉടമകള്‍ കൈകൊണ്ടത്. അതേസമയം. പാക് താരം മഹീറാ ഖാന്‍ അഭിനയിച്ച ഷാരൂഖ് ചിത്രം റഈസിന്റെ റിലീസും ആശങ്കയിലാണ്.
പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യില്ലെന്ന് മഹാരാഷ്ട്രയടക്കം നാല് സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകളാണ് തീരുമാനിച്ചത് . ഫവാദ് ഖാന് പുറമെ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ, ഐശ്വര്യ റായ് തുടങ്ങിയ മുന്‍ നിര താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ സിനിമ ഓണേഴ്‌സ് ആന്റ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത്.
ആരാധകര്‍ ഏറെ കാത്തിരുന്ന സിനിമ ദീപാവലി റിലീസ് ആയി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തെ
തുടര്‍ന്നാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുന്നത് വരെ പാക് താരങ്ങള്‍ അഭിനയിച്ച സിനമികളൊന്നും പ്രദര്‍ശിപ്പിക്കേണ്ടെന്ന കനത്ത നിലപാട് തിയറ്റര്‍ ഉടമകള്‍ കൈകൊണ്ടത്. അതേസമയം. പാക് താരം മഹീറാ ഖാന്‍ അഭിനയിച്ച ഷാരൂഖ് ചിത്രം റഈസിന്റെ റിലീസും ആശങ്കയിലാണ്.
Keywords: Theatres won't screen films with Pak actors, Fawad Khan's movie in trouble, Mumbai, Actor, Cinema, Released, Aishwarya Rai, Sharukh Khan, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.