Revival | ദേവദൂതന് പിന്നാലെ മറ്റൊരു മോഹൻലാൽ ചിത്രവും തിയേറ്ററുകളിലേക്ക്! റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ?
മോഹൻലാലിന്‍റെ ക്ലാസിക്ക് ചിത്രം തേൻമാവിൻ കൊമ്പത്ത് 4K റീറിലീസ് ഒരുങ്ങുന്നു
കൊച്ചി: (KVARTHA) മലയാള സിനിമ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത! ദേവദൂതന് (Devadoothan) പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും (Mohanlal Movie) തിയേറ്ററുകളിലേക്കെത്തുകയാണ്. മോഹൻലാൽ നായകനായ പ്രിയദർശൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘തേൻമാവിൻ കൊമ്പത്ത്’ (Thenmavin Kombath) ആണ് 4K ക്വാളിറ്റിയിൽ വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.
ഈ വലിയ സർപ്രൈസ് പ്രഖ്യാപിച്ചിരിക്കുന്നത് ഇ4 എന്റർടെയ്ൻമെന്റ്സ് ആണ്. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളിൽ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് പദ്ധതി. ഔദ്യോഗികമായി ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
1994-ൽ പുറത്തിറങ്ങിയ തേൻമാവിൻ കൊമ്പത്ത് അന്ന് മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായിരുന്നു. മോഹൻലാൽ, ശോഭന, നെടുമുടി വേണു തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭിനയം, കെ.വി. ആനന്ദിന്റെ മനോഹരമായ ഛായാഗ്രഹണം, ബേണി ഇഗ്നേഷ്യസിന്റെ മനോഹരമായ സംഗീതം എന്നിവയെല്ലാം ചേർന്ന് ചിത്രത്തെ ഒരു ക്ലാസിക് ആക്കി മാറ്റി. കെ.വി. ആനന്ദിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്.
തേൻമാവിൻ കൊമ്പത്ത് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത് മലയാള സിനിമ പ്രേമികൾക്ക് ഒരു വലിയ സന്തോഷമാണ്. പുതിയ തലമുറക്കാർക്ക് ചിത്രം തിയേറ്ററുകളില്‍ കാണാനുള്ള അവസരമായിരിക്കും ഇത്.#ThenmavinKombath #Mohanlal #Priyadarshan #MalayalamCinema #ReRelease #Nostalgia