നടി ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തിയത് വിവാഹാലോചനയുമായി എത്തിയവര്‍

 


കൊച്ചി: (www.kvartha.com 24.06.2020) നടി ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തിയത് വിവാഹാലോചനയുമായി എത്തിയവര്‍. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുത്തുകൂടി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഷംന വ്യക്തമാക്കി. മറ്റാരും ഇവരുടെ തട്ടിപ്പില്‍ ഇരകളാകാതിരിക്കാനാണു പൊലീസില്‍ പരാതി നല്‍കിയതെന്നും കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ഷംന പറഞ്ഞു. ഒരുലക്ഷം രൂപയാണ് സംഘം ഷംനയോട് ആവശ്യപ്പെട്ടത്.

തൃശൂരില്‍നിന്നായിരുന്നു വിവാഹാലോചന. ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പിതാവുമായും സഹോദരനുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവര്‍ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം വരനായി എത്തിയ ആള്‍ ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.

നടി ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തിയത് വിവാഹാലോചനയുമായി എത്തിയവര്‍

ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്നു പറഞ്ഞു. എന്നാല്‍ ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കിയാല്‍ മതിയെന്നും അയാള്‍ പറഞ്ഞു. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് തന്നെ വിളിച്ചത്.

എന്നാല്‍ പണം നല്‍കാന്‍ തയാറായില്ലെന്നു മാത്രമല്ല, വിവരം വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിനെ അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നല്‍കിയതെന്നും ഷംന ഖാസിം പറഞ്ഞു. അതേസമയം സംഭവത്തില്‍ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു.

Keywords:  They came with a marriage proposal for Shamna Kasim, Kochi, News, Police, Arrested, Cheating, Actress, Cinema, Complaint, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia