'പ്രണയവും സസ്‌പെൻസും വേദനയും ഒക്കെ നിറഞ്ഞ 15 കഥകളാണ് ഈ പുസ്തകം, വീണ്ടും വായിക്കുമ്പോഴും മടുപ്പിക്കാത്ത എന്തോ ഒന്ന് ഈ അക്ഷരങ്ങളിൽ ഉണ്ട്': ചാക്കോച്ചൻ ചാലെഞ്ച് ഡേ 5

 


കൊച്ചി: (www.kvartha.com 14.06.2021) ലോക്‌ഡൗൺ ബോറടി മാറ്റാൻ ആരാധകരെ ത്രില്ലടിപ്പിക്കും ചലെഞ്ചുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ ദിവസത്തെ വാശിയേറിയ ചെസ് മത്സരത്തിൽ ആരാധകർക്ക് ആവേശം കൂടിയിട്ടുണ്ട്. എന്നാൽ ഇന്ന് മറ്റൊരു ചലെഞ്ചുമായി വന്നിരിക്കുകയാണ് താരം. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്ന ചാലെഞ്ച് ആണ് അത്.

ജെഫ്‌റി ആർചർ എന്ന എഴുത്തുകാരന്റെ ആൻഡ് ദേർ ബൈ ഹാങ്‌സ് എ ടെയിൽ അദ്ദേഹത്തിന്റേ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നും, ഇതിൽ പത്തു കഥകളും യഥാർഥ സംഭവങ്ങളെ അടിസ്ഥാനം ആക്കിയുള്ളതാണ്. സ്റ്റക് ഓൺ യു എന്ന കഥയിൽ അക്ഷരങ്ങളിൽ പ്രണയവും ഒരു മനുഷ്യന്റെ നിസഹായതയും ഒക്കെ വരച്ചിട്ടുണ്ട് ആർചർ. പുതിയ ചാലെഞ്ച് ഇതാണെന്നും നിങ്ങൾ വായിച്ച പുസ്തകത്തിന്റെ അനുഭവം പങ്കുവെയ്ക്കണമെന്നും അഭ്യർഥിച്ചു കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

'പ്രണയവും സസ്‌പെൻസും വേദനയും ഒക്കെ നിറഞ്ഞ 15 കഥകളാണ് ഈ പുസ്തകം, വീണ്ടും വായിക്കുമ്പോഴും മടുപ്പിക്കാത്ത എന്തോ ഒന്ന് ഈ അക്ഷരങ്ങളിൽ ഉണ്ട്': ചാക്കോച്ചൻ ചാലെഞ്ച് ഡേ 5

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ഈ ലോക്ഡൗൺ സമയത്ത് 11 വർഷങ്ങൾക്കു മുൻപ് വായിച്ചു തീർത്ത ഒരു പുസ്തകം വീണ്ടും വായിച്ചു. വായനക്കാരനെ അങ്ങനെ വീണ്ടും വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അത്ഭുതവിദ്യ ഉണ്ട് ജെഫ്‌റി ആർചർ എന്ന എഴുത്തുകാരന്. ആൻഡ് ദേർ ബൈ ഹാങ്‌സ് എ ടെയിൽ അദ്ദേഹത്തിന്റേ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

15 ചെറുകഥകളുടെ ഒരു സമാഹാരമാണി പുസ്തകം. ഇതിൽ പത്തു കഥകളും യഥാർഥ സംഭവങ്ങളെ അടിസ്ഥാനം ആക്കിയുള്ളതാണ് എന്ന് വരുമ്പോൾ ആണ് വായന നമ്മളെ പൊള്ളിയ്ക്കുന്നത്. സ്റ്റക് ഓൺ യു എന്ന കഥയിലെ അക്ഷരങ്ങളിൽ പ്രണയവും ഒരു മനുഷ്യന്റെ നിസഹായതയും ഒക്കെ വരച്ചിട്ടുണ്ട് ആർചർ. ബ്രിടീഷ് എഴുത്തുകാരനായ ജെഫ്‌റി ആർചർ ഡൽഹി പശ്ചാത്തലം ആക്കി എഴുതിയ ഒരു കഥയും ഇതിൽ ഉണ്ട്. പേര് പോലെ തന്നെ ജാതിയുടെ പേരിൽ നഷ്ടമാകുന്ന പ്രണയത്തിന്റെ കഥയാണ് Caste Off പറയുന്നത്.

പ്രണയവും സസ്‌പെൻസും വേദനയും ഒക്കെ നിറഞ്ഞ 15 കഥകളാണ് ഈ പുസ്തകം. വീണ്ടും വായിക്കുമ്പോഴും മടുപ്പിക്കാത്ത എന്തോ ഒന്ന് ഈ അക്ഷരങ്ങളിൽ. എന്റെ അഞ്ചാമത്തെ ദിവസത്തെ ചലെഞ്ച് ഇതാണ്. ഈ ലോക്ഡൗണിൽ നിങ്ങൾ വായിച്ച ഒരു പുസ്തകത്തിൻ്റെ റിവ്യൂ കമൻ്റ്സിൽ ഇടുക. ചിലർക്കെങ്കിലും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അത് സഹായകമാവട്ടെ. 🤗


Keywords:  Kochi, Entertainment, Cinema, Kerala, State, Film, Actor, News, Chackochan, Challenge Day 5, This book is 15 stories full of love, suspense and pain, and there is something in these letters that reading again: #Chackochan Challenge Day 5.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia