'എന്ത് ധരിക്കണമെന്നത് എന്റെ തീരുമാനം, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരില്ല'; തുറന്നുപറഞ്ഞ് നടി ശ്രിന്ദ

 



കൊച്ചി: (www.kvartha.com 13.05.2020) സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങള്‍ക്ക് വരുന്ന അശ്ലീല കമന്റുകള്‍ക്കെതിരെ നടി ശ്രിന്ദ. താന്‍ എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ചുതരില്ലെന്നും നടി തുറന്നുപറഞ്ഞു. പൊതുവെ ഇത്തരം അശ്ലീല കമന്റുകള്‍ക്ക് പ്രതികരിക്കാന്‍ പോകാറില്ല. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗിക്കാറാണ് പതിവ് എന്നും നടി പറയുന്നു.

ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്ത ആളൊരു കുട്ടിയാണ് എന്നതിനാലായിരുന്നു. കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. തനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാല്‍ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. തന്റെ പേജില്‍ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളും യാതൊരു കാരണവശാലും അനുവദിച്ചു തരാനാകില്ലെന്നും നടി കുറിച്ചു.

'എന്ത് ധരിക്കണമെന്നത് എന്റെ തീരുമാനം, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരില്ല'; തുറന്നുപറഞ്ഞ് നടി ശ്രിന്ദ

ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. പക്ഷേ നിങ്ങള്‍ എന്റെ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് ഇവിടെ വച്ചു നിര്‍ത്തണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, സ്വയം ബഹുമാനിക്കാന്‍ പഠിക്കുക. നല്ല കാര്യങ്ങള്‍ ചെയ്യുക എന്നും ശ്രിന്ദ പറയുന്നു.


View this post on Instagram

Social media is a wonderful ground to share so much creativity, voices, opinions, information, however, It's also a platform for many people to instigate hate and negativity. I'm usually not one to react to hateful messages and vulgar comments because 100% of the time it has nothing to do with me, rather it has everything to do with the person behind the phone typing it out, screaming for attention. Understanding and accepting this has always put me in a peaceful state of mind, despite all the trolls and bullies online saying their bit to inflict a part of the hate they hoard on to the world. This person, that honestly looks like a child from his profile has been so abusive via comments on my profile, and I've just about had enough. This has escalated into a vulgar chat with people fighting for and against. Thank you for the boy that stood up for me, but I'm really sorry, this is not the way to go about it. To anyone reading this, I will not tolerate any kind of hate, abuse and profanity on my page, period. This is not ok, talking like this is NOT OK. What I wear is MY choice, but spreading hate through abusive language and vulgarity on my profile IS YOURS and it is something I will not tolerate anymore. THIS HAS TO STOP. Respect! Respect people, the world around you, the food you eat, the work you do, RESPECT YOURSELF enough to know better, to be better, to DO BETTER! I want all of you to see this, inspite of how much I do not want to share this, because I'm done letting bullies slide. Please help and report this profile and tag the necessary accounts for action that needs to be taken. @calisth3nic_lover @mr.appukuttan_
A post shared by Srindaa (@srindaa) on


Keywords:  Kochi, News, Kerala, Cinema, Entertainment, Actress, Comments, Srinda, ‘This has to stop,’ actress srinda against abusive comment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia