നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് മനസിനെ നൊമ്പരപ്പെടുത്തി; നടി ശില്‍പ ഷെട്ടി വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപോര്‍ട്

 


മുംബൈ: (www.kvartha.com 01.09.2021) നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെ നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപോര്‍ട്. രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണത്തെക്കുറിച്ച് ശില്‍പക്ക് അറിവുണ്ടായിരുന്നില്ലെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍ നിന്ന് അകന്ന് കുട്ടികളുമായി കഴിയാനാണ് ശില്‍പ ആഗ്രഹിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് മനസിനെ നൊമ്പരപ്പെടുത്തി; നടി ശില്‍പ ഷെട്ടി വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപോര്‍ട്

രാജ് കുന്ദ്രയില്‍ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. രാജ് കുന്ദ്രെ അധാര്‍മികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആര്‍ഭാടമായി ജീവിച്ചതില്‍ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അത്തരം പണം കൊണ്ടാണ് തനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി തന്നത് എന്ന കുറ്റബോധവും ളില്‍പയ്ക്കുണ്ട്. അതുകൊണ്ടുതന്നെ രാജ് കുന്ദ്രയുടെ വീട്ടില്‍ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശില്‍പ ആഗ്രഹിക്കുന്നത്.

നേരത്തെ അറസ്റ്റിന് പിന്നാലെ പൊലീസ് തെളിവെടുപ്പിനായി രാജ് കുന്ദ്രയുമായി വീട്ടിലെത്തിയപ്പോള്‍ നടി പൊട്ടിക്കരഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ഇത്രകാലത്തെ പേരും പ്രശസ്തിയുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായില്ലേ എന്നും നീലച്ചിത്ര നിര്‍മാണത്തിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നും നടി കുന്ദ്രയോട് ചോദിച്ചതായും റിപോര്‍ടുണ്ടായിരുന്നു.

മാത്രമല്ല, കുട്ടികളുടെ മാനസികാരോഗ്യത്തെ രാജ് കുന്ദ്രയുടെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജ് കുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. വിവാഹ മോചനത്തിനുശേഷം ജീവിക്കാനുള്ള ജോലിക്ക് വേണ്ടി കരണ്‍ ജോഹര്‍ അടക്കം മറ്റ് പല സംവിധായകരെയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദര്‍ശന്‍ എന്നിവരുടെ അടുത്ത പടത്തില്‍ ശില്‍പ അഭിനയിക്കുമെന്നാണ് സൂചന.

ഹംഗാമ 2നു ശേഷം സിനിമകളിലും സജീവമാകാനാണ് അവളുടെ തീരുമാനം. രാജ് കുന്ദ്ര ദീര്‍ഘകാലം അകത്തായാലും ഇപ്പോഴത്തെ ജീവിതനിലവാരം തുടരാന്‍ ശില്‍പയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല', എന്ന് ശില്‍പ ഷെട്ടിയുടെ സുഹൃത്ത് പറയുന്നു.

സൂപെര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയും ശില്‍പയെത്തുന്നുണ്ട്. വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാനും മക്കളെ വളര്‍ത്താനും ജോലിയില്‍ മുഴുകുകയാണ് നല്ലത് എന്ന് ശില്‍പ കരുതുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിനെക്കുറിച്ച് ശില്‍പ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ജോലി ചെയ്ത് കുട്ടികളെ വളര്‍ത്താനും അതുവഴി സാമ്പത്തികം ഉണ്ടാക്കാനുമാണ് ഇപ്പോള്‍ ശില്‍പയുടെ ശ്രദ്ധ എന്ന് അടുത്ത സുഹൃത്ത് പറഞ്ഞതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2009 ലാണ് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര വിഡിയോ നിര്‍മാണത്തില്‍ രാജ് കുന്ദ്രയ്‌ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തത്. ജൂലൈയില്‍ അറസ്റ്റും ചെയ്തു. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതിനും അവ മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണ്.

Keywords:  Throwback: When Shilpa Shetty slammed rumours about her divorce from Raj Kundra, Mumbai, News, Actress, Bollywood, Cinema, Trending, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia