മലയാള ഭാഷാ പിതാവിന്റെ ജീവചരിത്രം സിനിമയാവുന്നു; 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' ടൈറ്റില്‍ റിലീസ് ചെയ്തു

 



കൊച്ചി: (www.kvartha.com 22.08.2021) മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. സജിന്‍ലാല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ റിലീസ് ചെയ്തു. 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' എന്നാണ് പേര്. മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റെര്‍ റിലീസ് ചെയ്തത്. 

ഇതിലെ അഭിനേതാക്കളെയും മറ്റു അണിയറ പ്രവര്‍ത്തകരെയും കുറിച്ച് പിന്നീട് അറിയിക്കുമെന്ന് സംവിധായകന്‍ സജിന്‍ലാല്‍ അറിയിച്ചു. ക്രയോണ്‍സ്, താങ്ക് യു വെരിമച്, ഹന്ന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് സജിന്‍ലാല്‍ പുതിയ സിനിമയുമായി എത്തുന്നത്. ആപിള്‍ ട്രീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 

സജിന്‍ലാല്‍ നേരത്തെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയമാണ് ഈ സിനിമയും. മാത്രമല്ല എഴുത്തച്ഛന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരിടപോലും വിട്ടുപോകാതെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കായി കഠിന പ്രയത്‌നത്തിലായിരുന്നു കുറച്ചുനാളായി സജിന്‍ലാല്‍. 

മലയാള ഭാഷാ പിതാവിന്റെ ജീവചരിത്രം സിനിമയാവുന്നു; 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' ടൈറ്റില്‍ റിലീസ് ചെയ്തു


പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 

ചിത്രത്തിന്റെ വാര്‍ത്താ പ്രചാരണം: ബി വി അരുണ്‍ കുമാര്‍, പി ശിവപ്രസാദ്, സുനിത സുനില്‍. എഴുത്തച്ഛന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിനൊപ്പം അതീജീവത്തിന്റെ പെണ്‍കരുത്തായ ഫൂലന്‍ദേവിയുടെ കഥയും സജിന്‍ലാലിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

'ക്രയോണ്‍സ്' എന്ന തന്റെ ആദ്യ ചിത്രം തന്നെ ദേശീയ അവാര്‍ഡിന്റെ പരിഗണനയിലേക്കെത്തിക്കാന്‍ സാധിച്ച സജിന്‍ലാല്‍ തമിഴ് സിനിമയടക്കം 5 ചിത്രങ്ങള്‍ ഇതിനോടകം സംവിധാനം ചെയ്തു. നടനായും സംവിധായകനായും മലയാള ചലച്ചിത്ര -നാടക -ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് സജിന്‍ലാല്‍.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Poster, Top-Headlines, Social Media, Technology, Business, Finance, 'Thunchath Ramanujan Ezhuthachan' movie title released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia