ബോളിവുഡ് താരം സൽമാൻ ഖാൻ 3000 ശൗചാലയങ്ങൾ പുനർ നിർമ്മിക്കുന്നു, വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 13.06.2017) ബോളിവുഡ് താരം സൽമാൻ ഖാൻ 3000 ശൗചാലയങ്ങൾ പുനർ നിർമ്മിക്കുന്നു. മുംബൈ ആരെ കോളനി നിവാസികൾക്കാണ് താരം ടോയ്‌ലറ്റുകൾ പുനർ നിർമിച്ച് നൽകുന്നത്. കൂടാതെ വാട്ടർ കണക്ഷനും നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് താരം കോളനി സന്ദർശിച്ചു.

മുനിസിപ്പൽ കോർപറേഷൻ അജോയ് മേഹ്തയുടെ കൂടെയാണ് താരം സ്ഥലം സന്ദർശിച്ചത്. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷന്റെ (ബി എം സി ) ബ്രാൻഡ് അംബാസഡറായ സൽമാൻ ഖാൻ തുറസ്സായ മല വിസർജ്ജനത്തിനെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.
'ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് താരം പറഞ്ഞു, എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡ് താരം സൽമാൻ ഖാൻ 3000 ശൗചാലയങ്ങൾ പുനർ നിർമ്മിക്കുന്നു, വീഡിയോ കാണാം

'നിലവിൽ കോളനികളിൽ 3000 ത്തോളം വീടുകളുണ്ട്. ഓരോ വീട്ടിലും ആറ് മുതൽ എട്ട് വരെ ആളുകളുണ്ട്. ഇതിൽ ടോയ്‌ലറ്റുകൾ ഉള്ള വീടുകളിൽ വാട്ടർ കണക്ഷൻ നൽകി ശൗചാലയം പുനർ നിർമ്മിക്കും. ഇല്ലാത്ത വീടുകൾക്ക് സ്ഥല ലഭ്യത നോക്കി ടോയ്‌ലറ്റ് നിർമ്മിച്ച് നൽകും. സൽമാൻ ഖാൻ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് താരം ഇവിടം സന്ദർശിച്ചിക്കുന്നത്. നേരത്തെ ആറ് സീറ്റുകളുള്ള അഞ്ച് മൊബൈൽ ടോയ്‌ലറ്റുകൾ സൽമാൻ ബി എം സി വഴി കോളനിയിലെത്തിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Bollywood actor Salman Khan visited Aarey colony with municipal commissioner Ajoy Mehta on Friday to take stock of the sanitation facilities. This was his second visit to a site after the Brihanmumbai Municipal Corporation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia