'ബാഗും ആഭരണങ്ങളും നല്‍കാന്‍ വിസമ്മതിച്ചതോടെ മുഖത്ത് അടിച്ച് കല്ലുകൊണ്ട് പരിക്കേല്‍പിച്ചു'; തെലുങ്ക് നടിയെ അജ്ഞാതന്‍ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി, താരം ആശുപത്രിയില്‍
Nov 15, 2021, 14:57 IST
ഹൈദരാബാദ്: (www.kvartha.com 15.11.2021) പ്രശസ്ത തെലുങ്ക് സിനിമാ നടി ശാലു ചൗരസ്യയെ അജ്ഞാതന്‍ ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ തലക്കും മുഖത്തും കണ്ണിന് സമീപവും പരിക്കേറ്റ നടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ പരാതിയില്‍ ബഞ്ചാര പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ടോണി ബഞ്ചാര പാര്‍കിലെ കെ ബി ആര്‍ പാര്‍കിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി എട്ടരയോടെ പാര്‍കിലെത്തിയപ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് നടിയുടെ മൊഴി.
സംഭവത്തെ കുറിച്ച് നടി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ: തന്റെ സമീപമെത്തി ഒരാള്‍ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. ഇവ നല്‍കാന്‍ വിസമ്മതിച്ചതോടെ അയാള്‍ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അയാള്‍ സ്ഥലംവിട്ടു.
നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും രാവിലെയും വൈകിട്ടും നടക്കാന്‍ ഇറങ്ങുന്ന സ്ഥലമാണ് കെ ബി ആര്‍ പാര്‍ക്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.