ഹോളിവുഡ് താരത്തിന്റെ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന കാര്‍ മോഷ്ടിച്ചു; ഒടുവില്‍ ലഗേജും മറ്റു വസ്തുക്കളും നഷ്ടപ്പെട്ട വാഹനം പൊലീസ് കണ്ടെടുത്തു

 



ലന്‍ഡന്‍: (www.kvartha.com 28.08.2021) ഹോളിവുഡ് സൂപെര്‍ താരം ടോം ക്രൂസിന്റെ മോഷണം പോയ ആഢംബര കാര്‍ പൊലീസ് കണ്ടെത്തി. ബിര്‍മിങ്ഹാമില്‍ മിഷന്‍ ഇംപോസിബിള്‍ എന്ന സിനിമയുടെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. കാര്‍ പിന്നീട് പൊലീസ് കണ്ടെടുത്തെങ്കിലും ക്രൂസിന്റെ ലഗേജും മറ്റു വസ്തുക്കളും മോഷ്ടാക്കള്‍ കവര്‍ന്നതായി ദി സണ്‍ റിപോര്‍ട് ചെയ്തു. 

ഹോളിവുഡ് താരത്തിന്റെ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന കാര്‍ മോഷ്ടിച്ചു; ഒടുവില്‍ ലഗേജും മറ്റു വസ്തുക്കളും നഷ്ടപ്പെട്ട വാഹനം പൊലീസ് കണ്ടെടുത്തു


ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനമുള്ള ബി എം ഡബ്ല്യു എക്സ് 7 കാറാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. ബര്‍മിങ്ഹാമിലെ ഗ്രാന്‍ഡ് ഹോടെലിന് പുറത്ത് വാഹനം പാര്‍ക് ചെയ്ത സമയത്താണ് കാര്‍ നഷ്ടപ്പെട്ടത്. ഇലക്ട്രോണിക് ട്രാകിംഗ് ഉപകരണമുള്ളതിനാല്‍ പൊലീസിന് കാര്‍ കണ്ടെത്താനായി. കാറിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടമായെന്ന് പൊലീസ് വ്യക്തമാക്കി. 

കീ ഇല്ലാതെ ഇഗ്നിഷന്‍ ചെയ്യുന്ന സംവിധാനമാണ് കാറിന്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കാം മോഷ്ടാക്കള്‍ കാര്‍ സ്റ്റാര്‍ട് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബി എം ഡബ്ല്യൂ കമ്പനി  ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചുനല്‍കിയതായും റിപോര്‍ടുകളുമുണ്ട്.

Keywords:  News, World, International, London, Police, Vehicles, Theft, Robbery, Actor, Cine Actor, Cinema, Entertainment, Hollywood, Tom Cruise's BMW stolen during shoot of 'Mission Impossible 7' in UK Actor Tom Cruise
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia