'ഒടുവില്‍ ഞാനും മധുരപതിനേഴിലെത്തി,' പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി
Oct 14, 2021, 16:57 IST
കൊച്ചി: (www.kvartha.com 14.10.2021) മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി എന്ന അനുനയ അനൂപ്. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് മീനാക്ഷി. 2018 മുതല്‍ മീനാക്ഷിയെ ഈ ഷോയില്‍ കാണുന്നുണ്ട്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയാണ് മീനാക്ഷി.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ജന്മദിനാഘോഷത്തില്‍ നിന്നുള്ള ചിത്രമാണ് മീനാക്ഷി ഷെയര്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 12നായിരുന്നു മീനാക്ഷിക്ക് പതിനാറ് തികഞ്ഞത്. 'ഒടുവില്‍ ഞാനും മധുരപതിനേഴിലെത്തി,' എന്നാണ് ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്.
'വണ്‍ ബൈ ടു' എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ ഫാത്വിമ എന്ന കഥാപാത്രമാണ്. 'എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് ' എന്ന പാട്ടിനൊപ്പം മീനാക്ഷിയും പ്രേക്ഷകരുടെ പ്രിയ ബാലതാരമായിമാറി. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടു.
ബാലതാരമായെത്തിയ മീനാക്ഷി ഇപ്പോള്‍ ടി പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യുടെ ചലച്ചിത്ര രൂപത്തില്‍ പ്രധാന കഥാപാത്രമായി എത്താന്‍ പോവുകയാണ്.
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്‌സ്ബുകില്‍ പങ്കുവച്ചിരുന്നു. ഇനി 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' ആയാലോ എന്നാ... ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,' എന്ന കാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പങ്കു വച്ചത്.
സിനിമകള്‍കൊപ്പം തന്നെ റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ താരം ഫെയ്‌സ്ബുകിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ജന്മദിനാഘോഷത്തില്‍ നിന്നുള്ള ചിത്രമാണ് മീനാക്ഷി ഷെയര്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 12നായിരുന്നു മീനാക്ഷിക്ക് പതിനാറ് തികഞ്ഞത്. 'ഒടുവില്‍ ഞാനും മധുരപതിനേഴിലെത്തി,' എന്നാണ് ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്.
'വണ്‍ ബൈ ടു' എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ ഫാത്വിമ എന്ന കഥാപാത്രമാണ്. 'എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് ' എന്ന പാട്ടിനൊപ്പം മീനാക്ഷിയും പ്രേക്ഷകരുടെ പ്രിയ ബാലതാരമായിമാറി. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടു.
ബാലതാരമായെത്തിയ മീനാക്ഷി ഇപ്പോള്‍ ടി പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യുടെ ചലച്ചിത്ര രൂപത്തില്‍ പ്രധാന കഥാപാത്രമായി എത്താന്‍ പോവുകയാണ്.
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്‌സ്ബുകില്‍ പങ്കുവച്ചിരുന്നു. ഇനി 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' ആയാലോ എന്നാ... ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,' എന്ന കാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പങ്കു വച്ചത്.
Keywords: Top Singer anchor Meenakshi birthday celebration photos, Kochi, News, Cinema, Actress, Social Media, Birthday Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.