വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ മരക്കാറിന് പിഴച്ചോ?; 'ബെട്ടിയിട്ട വാഴക്കുലയും 'എളാപ്പയും' ഏറ്റെടുത്ത് മാധ്യമങ്ങളില് ട്രോള് പ്രവാഹം; മികച്ച സിനിമയെന്നും അഭിപ്രായം
Dec 3, 2021, 16:42 IST
കൊച്ചി: (www.kvartha.com 03.12.2021) വലിയ ആഘോഷങ്ങളോടെ തീയേറ്ററുകളിലെത്തിയ സിനിമയാണ് പ്രിയദർശൻ - മോഹൻലാൽ കൂട്ടുക്കെട്ടിലെ മരക്കാർ, അറബിക്കടലിന്റെ സിംഹം. റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി നേടിയതായി അണിയറ പ്രവർത്തകരും അവകാശപ്പെട്ടിരുന്നു. തീയേറ്ററുകൾ പൂരപ്പറമ്പാകുമെന്ന പ്രഖ്യാപനത്തോടെ എത്തിയ മരക്കാർ, പക്ഷേ ആസ്വാദകരെ നിരാശപ്പെടുത്തിയെന്ന വിമർശനമാണ് ഉയരുന്നത്.
പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട്ട് സാമൂതിരിയുടെ സൈന്യത്തിൽ പോരാടി പോർചുഗീസുകാരിൽ നിന്ന് നാടിനെ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. കുഞ്ഞാലി മരക്കാരുടെ ജീവിതവും തന്റെ ഭാവനകളും കോർത്തിണക്കിയാണ് പ്രിയദർശൻ സിനിമ ഒരുക്കിയിരിക്കുന്നത്. അതിനാൽ ചരിത്രം പറയുകയല്ല സിനിമ ചെയ്യുന്നത്.
കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
എന്നാൽ സിനിമ ലാഗ് ആണെന്നും അഭിനേതാക്കളെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്നോ അല്ലെങ്കിൽ അവർക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ വേണ്ടുന്ന വിധത്തിലുള്ള സംവിധാന മികവോ ഉണ്ടായിരുന്നില്ലെന്നും ഒരു വിഭാഗം പറയുന്നു. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റുമായി പുറത്തിറങ്ങിയ ചിത്രത്തിൽ ഒരു ബാഹുബലിയാണ് പ്രതീക്ഷിച്ചതെങ്കിൽ അത്തരക്കാരെ തീർത്തും നിരാശരാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പടത്തിലെ വി എഫ് എക്സ് മുമ്പേ തന്നെ വലിയ പ്രാധാന്യത്തോടെ എടുത്തുകാട്ടിയിരുന്നു. എന്നാൽ എഡിറ്റിങും ഗ്രാഫിക്സുമെല്ലാം പലയിടത്തും വീഡിയോ ഗെയിം ആണോ എന്ന് സംശയിച്ചു പോവും പോലെയായി എന്നാണ് വിമർശനം.
കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കിളിച്ചുണ്ടൻ മാമ്പഴം രണ്ട് ആണോ എന്ന് സംശയിച്ചു പോവുന്ന പ്രയോഗങ്ങൾ വല്ലാത്ത കല്ലുകടി കാണുന്നവർക്ക് സൃഷ്ടിക്കുന്നുവെന്നാണ് പരാതി. നാടകത്തിന്റെ ശൈലിയായിപ്പോയി എന്നും വിമർശിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും രൂക്ഷമായ വിമർശങ്ങൾക്കൊപ്പം ട്രോളുകളും വന്നുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ ഒരു സംഭാഷണ ശകലമായ 'ബെട്ടിയിട്ട ബാഴ തണ്ട് പോലേ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന ഭാഗം എടുത്താണ് കൂടുതൽ ട്രോളുകളും വരുന്നത്. ഒ ടി ടി യിൽ റിലീസ് ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ നിർബന്ധം പിടിച്ചതിന്റെ പിന്നിലുള്ള വസ്തുത ഇപ്പോഴാണ് പിടികിട്ടിയതെന്നാണ് ചിലർ പരിഹസിക്കുന്നത്. മരക്കാറിനെ മമ്മൂട്ടി നായകനായ മാമാങ്കവും പഴശ്ശിരാജയുമായി താരതമ്യം ചെയ്യുന്നവരുമുണ്ട്. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസവും ട്രോളുകളിൽ വിഷയമാണ്.
എഡിറ്റിംഗും വി എഫ് എക്സും ട്രോളുകളിൽ നിറയുന്നു. ഒരു കമന്റ് ഇങ്ങനെയാണ്: ഇടയ്ക്കൊക്കെ ഒന്ന് ഉറങ്ങി എണീറ്റാലും പടത്തിന്റെ രസച്ചരട് തെല്ലും നഷ്ടപ്പെടുത്തില്ല, കാരണം ഒരു സീൻ കഴിഞ്ഞ് അടുത്ത സീനുമായി ഒരു ബന്ധവുമില്ല, അതിന് എഡിറ്ററെ തെറിവിക്കുന്നത് കേട്ടിരുന്നു, അയാൾ എന്നാവെച്ച് എഡിറ്റ് ചെയ്യാനാണ്.'
എന്നാൽ മലയാളത്തിലെ മികച്ചൊരു സിനിമ തന്നെയാണ് മരക്കാറെന്നാണ് ഒരു വിഭാഗം പറയുന്നത്. മരക്കാർ എന്ന സിനിമക്ക് അതിന്റേതായ കുറവുകളും കാര്യങ്ങളും ഉണ്ടെന്ന് കരുതി മരക്കാർ ഒരിക്കലും ഒരു മോശം സിനിമ എന്ന രീതിയിൽ മുദ്ര കുത്തപെടെണ്ട ഒന്നല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 'കുഞ്ഞാലി ഒളിച്ചിരിക്കുന്നത് നാട്ടിലെ, നാട്ടുകാരുടെ ഹൃദയത്തിലാണ് അവിടെ കയറി അവനെയൊന്നു തൊടാൻ ദൈവത്തിനുപോലും കഴിയില്ല'- എന്നൊക്കെയുള്ള ഡയലോഗ് നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചതെന്ന് ഇവർ പറയുന്നു.
ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടിതൽ തിയേറ്റർ വാച് ഡിമാൻഡ് ചെയുന്ന സിനിമകളിൽ മുൻ പന്തിയിൽ ഉള്ളതായിരുന്നു മരക്കാർ. ചൈനക്കാരൻ, അർജുൻ,ഹ രീഷ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ ഇവരുടെ അഭിനയങ്ങളും എടുത്തുപറയുന്നു. പാട്ടുകളും നിലവാരം പുലർത്തുന്നതാന്നെന്നാണ് അഭിപ്രായം.
വിമർശനങ്ങൾ എന്തുതന്നെ ആയാലും കോവിഡാനന്തരം അതിജീവനം തേടുന്ന മലയാള സിനിമയ്ക്ക് വലിയൊരു ഓളം തന്നെയാണ് മരക്കാർ സൃഷ്ടിച്ചത്.

Keywords: Kochi, Kerala, Cinema, Entertainment, News, Malayalam, Memes, Mohanlal, Priyadarshan, Troll, Social Media, Top-Headlines, Trolls about Marakkar Arabikadalinte Simham Movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.