ട്വിലൈറ്റ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ഗ്രിഗറി ടൈറെയിനും കാമുകിയും താമസ സ്ഥലത്ത് മരിച്ച നിലയില്‍

 


വാഷിങ്ടണ്‍: (www.kvartha.com 20.05.2020) ട്വിലൈറ്റ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ഗ്രിഗറി ടൈറെയ് ബോയിസിനെയും കാമുകിയെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ലാസ് വിഗാസിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം അമേരിക്കന്‍ മാധ്യമമായ യു സ് എ ടുഡെ സ്ഥീരികരിച്ചു.

ട്വിലൈറ്റിലെ ടൈലര്‍ ക്രൗളി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടനാണ് ഗ്രിഗറി ടൈറെയ് ബോയിസ്. ഗ്രിഗറിക്ക് 30 വയസായിരുന്നു. മേയ് 13-ന് വൈകീട്ട് 5 മണിക്കാണ് ഗ്രിഗറിയുടെയും കാമുകിയായ നതാലി അഡേപൗവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല.

ട്വിലൈറ്റ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ഗ്രിഗറി ടൈറെയിനും കാമുകിയും താമസ സ്ഥലത്ത് മരിച്ച നിലയില്‍

ലോകമാകെ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് 2008-ല്‍ ഇറങ്ങിയ ട്വിലൈറ്റ്. ബെല്ല സ്വാനും റോബര്‍ട്ട് പാറ്റിന്‍സണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് കാതറിന്‍ ഹാര്‍ഡ്വിക്കാണ്.

Keywords:  News, Washington, Hollywood, Actress, film, Cinema, House, Twilight actor Gregory Tyree Boyce and girlfriend found dead in Las Vegas residence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia