വിവാദ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് ബോംബെ ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്

 


ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്യം ചെയ്യുന്നില്ലെന്ന് കോടതി

മുബൈ: (www.kvartha.com 13.06.2016) വിവാദ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് ബോംബൈ ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്. ചിത്രം ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്യം ചെയ്യുന്നില്ലെന്ന് കോടതി വിലയിരുത്തി. സിനിമയില്‍ മയക്കുമരുന്നിന്റെ അപകടകരമായവിധത്തിലുള്ള അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. കഥാ പശ്ചാത്തലം പഞ്ചാബ് ആണെന്നും വ്യക്തമാണ്.

എന്നാല്‍ അത് ക്രിയാത്മകമായിട്ടുള്ളതാണെന്ന് പറഞ്ഞ കോടതി സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള അധികാരം അത് നിര്‍മ്മിക്കുന്നവര്‍ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. സിനിമ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ തിരക്കഥ മുഴുവന്‍ പരിശോധിച്ചെങ്കിലും അധിക്ഷേപാര്‍ഹമായ ഒന്നും തിരക്കഥയില്‍ കണ്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യാത്തിടത്തോളം മറ്റാര്‍ക്കും കൈകടത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ പലതും ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹൈകോടതി വിലയിരുത്തി. 13 കട്ടുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി അറിയിച്ചിരുന്നു.

പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ 'ഉഡ്താ പഞ്ചാബിന്' സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും കോടതിയെ സമീപിച്ചിരുന്നു. ഉഡ്താ പഞ്ചാബ് ജൂണ്‍ 17 ന് റിലീസ് ചെയ്യും.

വിവാദ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് ബോംബെ ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്

Also Read:
ട്രിപ്പ് മുടക്കുന്ന ബസ് നാട്ടുകാര്‍ തടഞ്ഞു; പോലീസ് ഇടപെട്ടു

Keywords:  Udta Punjab row: CBFC does not have power to censor films, says Bombay High Court,Mumbai, Controversy, Cinema, Entertainment, Court, Released, Producer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia