ഉണ്ണി മുകുന്ദന് കാമുകി ബോളിവുഡില്‍ നിന്നും; ആരാധകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ!
Aug 10, 2021, 18:11 IST
കൊച്ചി: (www.kvartha.com 10.08.2021) വയസ് 30 കഴിഞ്ഞിട്ടും ഇനിയും ബാചിലര്‍ ലൈഫ് തുടരുന്ന ഉണ്ണി മുകുന്ദനോട് വിവാഹക്കാര്യം പലരും അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എപ്പോള്‍ വിവാഹം കഴിക്കും, ഇനി വിവാഹം കഴിക്കാന്‍ താത്പര്യമില്ലേ? കാമുകിയുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കൊണ്ട് താരത്തെ വീര്‍പുമുട്ടിക്കുകയാണ് ആരാധകര്‍. പലപ്പോഴും ഗോസിപ് കോളങ്ങളില്‍ ഇടം നേടിയിട്ടുമുണ്ട് താരം.
ഉണ്ണിക്കൊപ്പം സിനിമയിലെത്തിയ യുവ നടന്മാരും മറ്റും ഇക്കാലയളവില്‍ വിവാഹം ചെയ്ത് മക്കളായപ്പോഴും, ഇന്നും തന്നിലെ കുട്ടിത്തം വിടാത്ത, കളിപ്പാട്ടങ്ങളുടെ കൂട്ടുകാരനായ ഉണ്ണിയെയാണ് ആരാധകര്‍ കാണുന്നത്. അപ്പോഴാണ് ഒരാള്‍ ഉണ്ണിക്ക് ഹിന്ദി സിനിമയില്‍ ഒരു കാമുകിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉണ്ണി തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതായത് ഇതൊരു ആരാധകന്റെ കണ്ടുപിടിത്തമാണ്. അയാളുടെ ഇന്‍സ്റ്റഗ്രാമില്‍ ആരോ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് 'ഒരു ഹിന്ദി ഹീറോയിന്‍ ആണ് ഉണ്ണിയേട്ടന്റെ ലവര്‍' എന്ന മറുപടി. ഇതുകണ്ട ഉണ്ണി പ്രതികരിച്ചിട്ടുണ്ട്.
ശിവനേ! എന്ന് വിളിച്ചുകൊണ്ട് ഒരു സ്‌മൈലിയും ചേര്‍ത്താണ് ഉണ്ണിയുടെ പ്രതികരണം.
Keywords: Unni Mukundan responds to a fan boy on Instagram, post went viral, Kochi, News, Cinema, Actor, Marriage, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.