ഒരിടവേളക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം ഒന്നിക്കുന്നു; 'ആറാട്ട്' ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കറുത്ത ബെന്‍സ് കാറില്‍ എത്തുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ട് മോഹന്‍ലാല്‍
Nov 23, 2020, 15:43 IST
പാലക്കാട്: (www.kvartha.com 23.11.2020) മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ഒന്നിക്കുന്ന ചിത്രമായ 'ആറാട്ട്' പാലക്കാട് ആരംഭിച്ചു. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ എ എസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്. ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.
വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും ഇതിനോടകം വൈറലായിരുന്നു. പതിനെട്ട് കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
Keywords: News, Kerala, State, Palakkad, Cinema, Mohanlal, Entertainment, Film, Unnikrishnan movie 'Araatt' start in Palakkad; Mohanlal share location picture and video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.