സിനിമാ മോഹിയായ പെണ്‍കുട്ടിയെ കാസ്റ്റിങ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു, പണം നല്‍കിയില്ലെങ്കില്‍ എടുത്ത ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിയും; 34കാരന്‍ പിടിയില്‍

 



വഡോദര: (www.kvartha.com 07.07.2021) സിനിമാ മോഹിയായ പെണ്‍കുട്ടിയെ കാസ്റ്റിങ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ച 34കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ ഭീഷണിപ്പെടുത്തി പണവും തട്ടിയെടുത്തു. 
ന്യൂഡെല്‍ഹിയില്‍ നിന്നുള്ള നടിയാകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരനെ വഡോദരയിലെ ഷിയബാഗ് പ്രദേശത്ത് നിന്നാണ് പിടികൂടിയത്. 

കാസ്റ്റിങ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദണ്ഡിയ ബസാറിലെ ഹോടെലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഉടുപ്പില്ലാത്ത ചിത്രങ്ങളും എടുത്തു. പെണ്‍കുട്ടിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വ്യാജ അകൗണ്ടുകളും നിര്‍മിച്ചു.   

സിനിമാ മോഹിയായ പെണ്‍കുട്ടിയെ കാസ്റ്റിങ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു, പണം നല്‍കിയില്ലെങ്കില്‍ എടുത്ത ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിയും; 34കാരന്‍ പിടിയില്‍


തുടര്‍ന്ന് എടുത്ത ഫോടോകള്‍ പണം നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. 

നിരവധി ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒന്നരവര്‍ഷമായി വഡോദരയില്‍ താമസിക്കുന്നതായും അഞ്ച് മാസത്തിലേറെ തൊഴിലില്ലാത്തതായും അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ മേഘ തിവാര്‍ പറഞ്ഞു.

'ഇരയുടെ പരാതി പ്രകാരം പ്രതി യുപിയിലെ താമസക്കാരനാണെന്ന് ഞങ്ങള്‍ ആദ്യം കരുതിയിരുന്നു, എന്നാല്‍ അന്വേഷണത്തിനിടെ പ്രതി വഡോദരയിലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി.. അയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു, സമ്മതിച്ചില്ലെങ്കില്‍ അവളുടെ ഉടുപ്പില്ലാത്ത ചിത്രങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി'യെന്ന് തിവാര്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തിനിടെ മറ്റ് നിരവധി ലൈംഗികാതിക്രമ കേസുകളില്‍ പ്രതി ഉള്‍പെട്ടിട്ടുണ്ടെന്നും തിവാര്‍ പറഞ്ഞു. 'കഴിഞ്ഞ അഞ്ച് വര്‍ഷമായി ആക്രമിക്കുകയും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്ത മറ്റ് സ്ത്രീകളുടെ നിരവധി ഉടുപ്പില്ലാത്ത ഫോടോകള്‍ പ്രതിയുടെ സെല്‍ഫോണില്‍ നിന്ന് കണ്ടെത്തി. സമാനമായ പരാതികള്‍ അധികാരപരിധിയില്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയാന്‍ ഞങ്ങള്‍ ഡെല്‍ഹി പൊലീസുമായും മറ്റ് ഏജന്‍സികളുമായും ബന്ധപ്പെടുന്നു.'തിവാര്‍ വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Uttar Pradesh, Molestation, Cinema, Police, Arrested, Accused, Uttar Pradesh man held in Vadodara for ‘molesting’ aspiring actress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia