'ഞാന്‍ തിരിച്ചു വരികയാണ്'; വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക്; തിരിച്ചെത്തുന്നത് ജീവിത നായകന്റെ നായികയായി
Oct 23, 2021, 13:28 IST
കൊച്ചി: (www.kvartha.com 23.10.2021) നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ മുന്‍കാല ആക്ഷന്‍ നായിക വാണി വിശ്വനാഥ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. ഭര്‍ത്താവ് ബാബുരാജിന്റെ നായികയായാണ് വാണി സിനിമയില്‍ വേഷമിടുന്നത്. 'ദി ക്രിമിനല്‍ ലോയര്‍' എന്ന ചിത്രത്തിലൂടെയാണ് വാണി തിരിച്ചെത്തുന്നത്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവച്ച് നടന്നു. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്.
മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് വാണി വിശ്വനാഥ്. വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നത് കൂടുതല്‍ സന്തോഷം പകരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു.
ക്രൈം-ത്രിലെര്‍ സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്. സാള്‍ട് ആന്‍ഡ് പെപര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.
മാന്നാര്‍ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളി പ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം, വാണി പറഞ്ഞു.
ജിതിന്‍ ജിത്തുവാണ് ദി ക്രിമിനല്‍ ലോയറിന്റെ സംവിധായകന്‍. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂടിംഗ് ആരംഭിക്കും. തേര്‍ഡ് ഐ മീഡിയ മേകേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു മോഹന്‍ സിതാരയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.