വിവാഹത്തിന് പിന്നാലെ വിവാദത്തില്‍ കുടുങ്ങി നടി; പോലീസിന് മുന്നില്‍ ഹാജരായി വനിത വിജയകുമാര്‍
Jul 18, 2020, 13:21 IST
കൊച്ചി: (www.kvartha.com 18.07.2020) നടി വനിത വിജയകുമാറും പിറ്റര്‍ പോളും തമ്മില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ മുന്‍ഭാര്യ എലിസബത്ത് ഹെലന്‍ പരാതി നല്‍കിയതായിരുന്നു വിവാദങ്ങളുടെ തുടക്കം. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പീറ്ററും എലിസബത്ത് ഹെലനും ഏഴ് വര്‍ഷങ്ങളായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പിറ്ററിനെ വനിത വിവാഹം ചെയ്തത്. ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍. കുറച്ച് കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്.
പിന്നീട് ഇവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നിര്‍മാതാവ് രവിചന്ദ്രനും, സൂര്യദേവി എന്ന സ്ത്രീയും ചില പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വനിതയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സൂര്യദേവി നടത്തിയത്. തുടര്‍ന്ന് പോരൂര്‍ സ്റ്റേഷനില്‍ വനിത പരാതി നല്‍കി. പരാതിയില്‍ സൂര്യദേവി മയക്കുമരുന്നിന്റെ ഇടപാട് നടത്തുന്ന വ്യക്തിയാണെന്ന ആരോപണം ഉന്നയിച്ചാണ് വനിത പരാതി നല്‍കിയത്.
രവിചന്ദ്രന്‍ സൂര്യദേവിയെ ഉപയോഗിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പരാതി. ഇതിന് തൊട്ടുപിന്നാലെ തന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ വനിത പ്രചാരണം നടത്തിയെന്നാരോപിച്ച് സൂര്യദേവിയും പരാതി നല്‍കി. തുടര്‍ന്നാണ് ഇപ്പോള്‍ പോലീസിന് മുന്നില്‍ അഭിഭാഷകനോടൊപ്പം നടി ഹാജരായത്.

Keywords: News, Kerala, Kochi, Entertainment, Cinema, Case, Police Station, Actor, Cine Actor, Marriage, Vanitha Vijayakumar appears for police inquiry at Vadapalani station, marriage with Peter Paul
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.