'മലയാളത്തിലെ ഏറ്റവും മോശം സിനിമ' ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും

 


(www.kvartha.com 13.10.2019) 'മലയാളത്തിലെ ഏറ്റവും മോശം സിനിമ' ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും. ആക്ഷേപഹാസ്യ ചിത്രമായ 'വട്ടമേശ സമ്മേളനം' ആണ് മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന് കൊട്ടിഘോഷിച്ച് റിലീസിന് ഒരുങ്ങുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയെ ഏറ്റവും മോശം സിനിമ എന്ന് വിശേഷിപ്പിച്ച് സ്‌ക്രീനിലെത്തിക്കുന്നത്.

'മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍' എന്ന ടാഗ് ലൈനോടെ വ്യത്യസ്തമായ പരസ്യവുമായാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്.

'മലയാളത്തിലെ ഏറ്റവും മോശം സിനിമ' ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും

എട്ട് യുവസംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്ന വട്ടമേശസമ്മേളനം വിപിന്‍ ആറ്റ്‌ലിയാണ് ഒരുക്കുയിരിക്കുന്നത്. അമരേന്ദ്രന്‍ ബൈജുവാണ് 'വട്ടമേശ സമ്മേളനം' നിര്‍മിച്ചിരിക്കുന്നത്. വിപിന്‍ ആറ്റ്‌ലിയുടെ 'പര്‍ര്‍', വിജീഷ് എ.സി.യുടെ 'സൂപ്പര്‍ ഹീറോ', സൂരജ് തോമസിന്റെ 'അപ്പു', സാഗര്‍ വി.എ.യുടെ 'ദൈവം നമ്മോടു കൂടെ', ആന്റോ ദേവസ്യയുടെ 'മേരി', അനില്‍ ഗോപിനാഥിന്റെ 'ടൈം', അജു കുഴിമലയുടെ 'കൂട്ടായി ആരായി', നൌഫാസ് നൌഷാദിന്റെ 'മാനിയാക്ക്' എന്നീ ചിത്രങ്ങളാണ് വട്ടമേശസമ്മേളനത്തില്‍ ഉള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, Entertainment, News, Malayalam, Trailer, 'Vattamesha Sammelanam' to release on October 25th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia